പോസ്റ്റുകള്‍

സെപ്റ്റംബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാളകല്ലിൽ കത്തി കയറി കുരുക്ഷേത്ര

ഇമേജ്
 കാളകല്ലിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വർണാഭമായി; ഘോഷയാത്രയിൽ വൻ ജനപങ്കാളിത്തം കാളകല്ല്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കാളകല്ല്–പുളിഞ്ചോട് കുരുക്ഷേത്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർണാഭമായ ഘോഷയാത്രയിൽ വൻ ജനപങ്കാളിത്തം. ഭക്തിയും കലയും ആഘോഷത്തിന്റെ ആവേശവും ഒരുമിച്ചപ്പോൾ നാട് ഉത്സവലഹരിയിലമർന്നു. വൈ ബി നാസിക് ഡോളിന്റെ താളമേളങ്ങളുടെ അകമ്പടിയോടെ മുന്നേറിയ ഘോഷയാത്രയിൽ വർണശബളമായ ടാബ്ലോകളും വിവിധ കലാരൂപങ്ങളും അണിനിരന്നു. കാവടിയും ശിവധ്വനി കാവടി ചിന്തും ഘോഷയാത്രയ്ക്ക് കൂടുതൽ ആവേശവും മാറ്റും പകർന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ വൈറൽ ഗായകൻ വിവേക് നെല്ലായിയുടെ സാന്നിധ്യവും ആഘോഷത്തിന് മാറ്റുകൂട്ടി. തന്റെ വ്യത്യസ്തമായ ആലാപനശൈലിയിലൂടെ സംഗീതാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വിവേക് നെല്ലായി ആഘോഷത്തിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊരാളായി. വയനാട്ടിൽ നിന്ന് പ്രത്യേകമായി എത്തിയ കലാസംഘത്തിന്റെ ഗ്രാമം വീരനാട്യം ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടേകി. താളത്തിനൊത്ത് ചടുലമായ ചുവടുകളുമായി അരങ്ങിലെത്തിയ കലാകാരന്മാർ കാണികളിൽ ആവേശത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. ശ്രീകൃഷ്ണ ഭക്തിയും കേരളത്തിന്റെ തനത് കലാസാംസ്കാരിക പാരമ്പര്യവും സ...