പോസ്റ്റുകള്‍

ജൂലൈ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാലാ: കനത്ത മഴയെ തുടർന്ന് പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി

ഇമേജ്
  ജനത TV ന്യൂസ് പാലായിൽ വെള്ളക്കെട്ട്; പി.എസ്.സി. പരീക്ഷാർഥികൾ പ്രതിസന്ധിയിൽ പാലാ: കനത്ത മഴയെ തുടർന്ന് പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇന്ന് നടക്കുന്ന പി.എസ്.സി. പരീക്ഷയ്ക്ക് എത്തേണ്ട നൂറുകണക്കിന് പരീക്ഷാർഥികൾ കടുത്ത പ്രതിസന്ധിയിലായി. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം നിരവധി പരീക്ഷാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ സമയത്ത് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് വിവരം. പരീക്ഷാർഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കേരള പി.എസ്.സി.യും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെട്ട് ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കുകയോ, നിലവിലെ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനം സ്വീകരിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്. ജനത TV ന്യൂസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ തൊഴിൽ ആവശ്യപ്പെട്ട് സമരം നടത്തുന്ന PSC

ഇമേജ്
  PSC ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി അഡ്വ. ഷോൺ ജോർജ്; “അർഹത നേടിയ വർക്ക്‌ ജോലി നൽകേണ്ടത് അവകാശം” തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ തൊഴിൽ ആവശ്യപ്പെട്ട് സമരം നടത്തുന്ന PSC ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് സമരപ്പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന വക്താവ് ബിന്ദു മേനോൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സമരപ്പന്തലിൽ ഏറ്റവും ഹൃദയസ്പർശിയായ നിമിഷമായി മാറിയത് ഒരു ഉദ്യോഗാർഥിയുടെ കൊച്ചുമകൻ മുഴക്കിയ “മരണം വരെയും സമരം ചെയ്യും” എന്ന മുദ്രാവാക്യമാണെന്ന് ഷോൺ ജോർജ് പറഞ്ഞു. ഇത് ഒരു കുട്ടിയുടെ വികാരപ്രകടനം മാത്രമല്ല, വർഷങ്ങളായി നീതി നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ നിരാശയും പ്രതീക്ഷയും നീതിക്കായുള്ള പോരാട്ടവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അർഹത നേടിയ യുവാക്കൾക്ക് ജോലി നൽകേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. യുവജനങ്ങളുടെ ശബ്ദം സർക്കാർ കേൾക്കണമെന്നും, നിയമനങ്ങൾ വൈകിപ്പിച്ച് അവരുടെ ഭാവി അനിശ്ചിതത്വത്ത...

കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി HMC-യിൽ ബിജെപിക്ക് പ്രാതിനിധ്യം; വി.പി. മുകേഷ് അംഗമായി

ഇമേജ്
 ജനത TV ന്യൂസ് കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി HMC-യിൽ ബിജെപിക്ക് പ്രാതിനിധ്യം; വി.പി. മുകേഷ് അംഗമായി കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC) അംഗമായി ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് വി .പി. മുകേഷിനെ തെരഞ്ഞെടുത്തു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ, രോഗി സൗഹൃദ സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഭരണപരമായ കാര്യങ്ങൾ എന്നിവയിൽ നിർണായക പങ്കുവഹിക്കുന്ന സമിതിയിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം. ജില്ലയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ ജില്ലാ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള തീരുമാനങ്ങളിൽ HMC നിർണായക പങ്കാണ് വഹിക്കുന്നത്. ബിജെപിയുടെ സജീവ പ്രവർത്തകനും പൊതുപ്രവർത്തന രംഗത്തെ സാന്നിധ്യവുമായ വി.പി. മുകേഷിന്റെ നിയമനം ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടലുകൾക്ക് കൂടുതൽ ശക്തിപകരുമെന്ന് വിലയിരുത്തപ്പെടുന്നു. വി.പി. മുകേഷിന് വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ നിന്നുള്ളവർ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. Janatha TV | Voice of the People 📰

തൃപ്രയാറിൽ വൻ തിരക്ക്.

ഇമേജ്
തൃപ്രയാറിൽ വൻ ഭക്തജന തിരക്ക്; നാലമ്പല ദർശനത്തിന് ഒഴുകിയെത്തി വിശ്വാസികൾ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിനായി വൻ ഭക്തജന തിരക്ക്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തരാണ് ദർശനത്തിനായി തൃപ്രയാറിലെത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരിക്കുന്നത്.

ജനാധിപത്യ സംരക്ഷണത്തിനായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ വൻ പ്രതിഷേധ മാർച്ച്

ഇമേജ്
 ജനത TV ന്യൂസ് ജനാധിപത്യ സംരക്ഷണത്തിനായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ വൻ പ്രതിഷേധ മാർച്ച് കോട്ടയം: ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള രാഷ്ട്രീയ ഗൂഢാലോചനകൾക്കെതിരെ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. വിദ്യാർത്ഥി സമരത്തെ മറയാക്കി രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷ കക്ഷികളുടെയും ശ്രമങ്ങളെ ജനങ്ങൾ ശക്തമായി തള്ളിക്കളഞ്ഞതായി നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കൈവരിക്കുന്ന വികസനവും പുരോഗതിയും തടയാനുള്ള നീക്കങ്ങൾക്കെതിരായ ജനകീയ പ്രതിഷേധമായിരുന്നു മാർച്ചെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. മുൻ കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീ നാരായണൻ നമ്പൂതിരി, മുൻ എംഎൽഎ ശ്രീ കെ. അജിത് എന്നിവർ ഉൾപ്പെടെയുള്ള സംസ്ഥാന-ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ച് നഗരത്തിലെ പ്രധാന വഴികളിലൂടെ കടന്നുപോയ ശേഷം പൊതുസമ്മേളനത്തോടെ സമാപിച്ചു. ...

അടിമാലിയിൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം; ഒരാളുടെ

ഇമേജ്
  ജനത TV ന്യൂസ് അടിമാലിയിൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം; അടിമാലിയിൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം; ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ അറസ്റ്റിൽ അടിമാലി: ഭക്ഷണ വിലയെ ചൊല്ലിയുണ്ടായ തർക്കം വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറി. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ ചികിത്സയിൽ കഴിയുകയാണ്. മൂന്ന് വിനോദസഞ്ചാരികളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ പാലക്കാട് സ്വദേശികളായ അരുൺ സോമൻ (24), അലി അക്ബർ (19), മുഹമ്മദ് റിയാസ് (19) എന്നിവരാണ്. പോലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, അടിമാലി ടൗണിലെ ഒരു ഹോട്ടലിൽ 24 പേരടങ്ങുന്ന വിനോദസഞ്ചാരി സംഘം ഭക്ഷണം കഴിച്ച ശേഷം ബില്ലുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന് വിനോദസഞ്ചാരികൾ ആരോപിച്ചതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും അതിനിടെ കല്ലുകൊണ്ട് ആക്രമണം നടന്നതായും പോലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിഷാദ് രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാ...

ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സിനിമാ നടൻ ടിനോവ നടത്തിയ

ഇമേജ്
  ജനത TV ന്യൂസ് "സമാധാനപരമായ പ്രതിഷേധം ഇങ്ങനെയാണോ?" — ടിനോവയുടെ പ്രതികരണത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സിനിമാ നടൻ ടിനോവ നടത്തിയ പ്രതികരണത്തിന് മറുപടിയായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസാത്മകമായ കുറിപ്പ് പങ്കുവച്ചു. "സമാധാനപരമായ പ്രതിഷേധത്തെ ഇങ്ങനെയല്ല നേരിടേണ്ടത്" എന്ന ടിനോവയുടെ അഭിപ്രായത്തെ വിമർശിച്ച ശ്രീജിത്ത് പണിക്കർ, പ്രതിഷേധക്കാർ നടത്തിയതായി പുറത്തുവന്ന അക്രമ സംഭവങ്ങളെ "സമാധാനപരമായ പ്രവർത്തനങ്ങൾ" എന്ന് വിശേഷിപ്പിച്ച് ആക്ഷേപഹാസ്യ രൂപത്തിൽ പ്രതികരിച്ചു. പോലീസ് വാഹനങ്ങളുടെ ചില്ലുകൾ തകർക്കൽ, വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തൽ, പെപ്പർ സ്പ്രേ പ്രയോഗം, പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിക്കൽ തുടങ്ങിയ സംഭവങ്ങളെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഇത്തരം നടപടികളെ "സമാധാനപരമായ സഹായ പ്രവർത്തനങ്ങൾ" എന്ന രീതിയിൽ അവതരിപ്പിച്ചാണ് പണിക്കർ തന്റെ വിമർശനം ഉന്നയിച്ചത്. "ആരെന്ത് പറഞ്ഞാലും ഞാൻ ടിനോവയ്ക്ക് ഒപ്പമാണ്. സമാധാനപരമായ ഈ നടപടികൾ ചെയ്തതിനാണോ പോലീസ് ഇവർക്കെതിരെ ബലം...

ന്യൂഡൽഹി: രാജ്യത്ത് നടന്ന പ്രധാന അഴിമതിക്കേസുകളും നിലവിലെ രാഷ്ട്രീ

ഇമേജ്
  കലാപ രാഷ്ട്രീയം ലക്ഷ്യമിടുന്നുവോ പ്രതിപക്ഷം? – വി.പി. മുഖേഷിന്റെ വിമർശനം ന്യൂഡൽഹി: രാജ്യത്ത് നടന്ന പ്രധാന അഴിമതിക്കേസുകളും നിലവിലെ രാഷ്ട്രീയ സാഹചര്യവും ചൂണ്ടിക്കാട്ടി കോൺഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി വി.പി. മുഖേഷ് രംഗത്ത്. 2012ലെ കൽക്കരി കുംഭകോണത്തിൽ രാജ്യത്തിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും, 2008ലെ 2G സ്പെക്ട്രം കേസിൽ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതിയും 1992ലെ ഓഹരി കുംഭകോണവും ഉൾപ്പെടെ നിരവധി കേസുകൾ കോൺഗ്രസ് ഭരണകാലത്താണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. അന്നത്തെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ സമരങ്ങൾ നടത്തിയിരുന്നെങ്കിലും കലാപങ്ങളോ രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ അപമാനിക്കുന്ന നടപടികളോ നടത്തിയിരുന്നില്ലെന്ന് മുഖേഷ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരാമർശിച്ച അദ്ദേഹം, ദീർഘകാലം രാജ്യം ഭരിച്ച പാർട്ടി ഇന്ന് ഏതാനും സംസ്ഥാനങ്ങളിലേക്ക് മാത്രം ചുരുങ്ങിയ സാഹചര്യത്തിൽ ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്താനുള്ള സാധ്യത കുറവായതിനാലാണ് വിവിധ സമരങ്ങളെയും സാമൂഹിക വിഷയങ്ങളെയും രാഷ്ട...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ വിമർശനം

ഇമേജ്
 ജനത TV ന്യൂസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ വിമർശനം ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടന്ന കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കൾ അക്ബർ റോഡിന് സമീപം അനുയായികളോടൊപ്പം അപ്രതീക്ഷിതമായി ധർണ നടത്തിയതായി അറിയാൻ കഴിഞ്ഞതിനെ തുടർന്ന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനൊപ്പം താൻ സംഭവസ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തിയെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി. ധർണ നടന്ന സ്ഥലം പ്രതിഷേധത്തിന് അനുയോജ്യമല്ലെന്നും പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി, NEET വിഷയവും അതുമായി ബന്ധപ്...

44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയ്ക്കൊപ്പം വഞ്ചിപ്പാട്ടും പാടി ചോദിക്കുന്ന അഞ്ച്

ഇമേജ്
 ജനത TV ന്യൂസ് സ്പെഷ്യൽ പാസ്; ആറന്മുള സദ്യക്ക് തുടക്കമായി ആറന്മുള: പള്ളിയോട സേവാസംഘം ആറന്മുളയിലെത്തുന്ന ഭക്തർക്ക് സൗകര്യാർത്ഥം "ആറന്മുള സദ്യ"യ്ക്ക് തുടക്കമായി. വള്ളസദ്യയുടെ വിഭവങ്ങളും ചടങ്ങുകളും സദ്യയുടെ തനതായ രുചിയും അനുഭവിക്കാനായി ഒരാൾക്ക് 300 രൂപ നിരക്കിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്. 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയ്ക്കൊപ്പം വഞ്ചിപ്പാട്ടും പാടി ചോദിക്കുന്ന അഞ്ച് വിഭവങ്ങളും നിലവിളക്കിന് മുൻപിൽ വച്ചൊരുക്കുന്ന പരമ്പരാഗത ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകൾ ഒരുക്കുന്ന സദ്യ കോൺട്രാക്ടർമാരാണ് ആറന്മുള സദ്യയും തയ്യാറാക്കുന്നത്. പ്രതിദിനം 360 പേർക്കാണ് സദ്യ ഒരുക്കുന്നത്. ഇതിൽ 250 പേർക്ക് ഓൺലൈനായും 110 പേർക്ക് നേരിട്ടും ബുക്കിംഗ് സൗകര്യമുണ്ട്. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡിൽ കാണിക്ക വഞ്ചിക്ക് എതിർവശത്തുള്ള സദ്യാലയത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രദർശനത്തിനും പള്ളിയോടങ്ങളുടെ വരവേൽപ്പ് ചടങ്ങുകൾക്കും ശേഷം ഉച്ചയ്ക്ക് 12 മണിമുതൽ മൂന്ന് ബാച്ചുകളിലായാണ് സദ്യ വിളമ്പുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തരുടെ സൗകര്യം മുൻനിർത്തിയാണ് പള്ളിയോട സേവാസംഘം ഈ പദ്ധ...

സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളും ചർച്ചയായതായി സൂചന. കൂടിക്കാഴ്ചയുടെ

ഇമേജ്
  തൂഫാൻ വാരിയർ ആഹ്വാനവുമായി ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പാലാ ബിഷപ്പ്സ് ഹൗസിലെത്തി. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഭ്യന്തരമന്ത്രിയെ സ്വീകരിച്ചു. സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളും ചർച്ചയായതായി സൂചന. കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ "തൂഫാൻ വാരിയർ" ആഹ്വാനവും ശ്രദ്ധേയമായി. പാലാ ബിഷപ്പ്സ് ഹൗസിൽ നടന്ന ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ വലിയ പ്രാധാന്യമാണ് നൽകപ്പെടുന്നത്. കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എന്നാൽ, കോട്ടയം ജില്ലയിലെ രാഷ്ട്രീയ ചർച്ചകൾക്ക് ഈ സന്ദർശനം പുതിയ വഴിത്തിരിവാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ജനത TV ന്യൂസ്.

എയിംസ് ആവശ്യം വീണ്ടും ശക്തമാക്കി തൃശ്ശൂർ; കോർപ്പറേഷനു മുന്നിലെ ധർണയിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി

ഇമേജ്
 തൃശ്ശൂർ: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ എയിംസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ ധർണ സംഘടിപ്പിക്കും. തൃശ്ശൂരിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചാണ് പ്രതിഷേധ ധർണ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ധർണ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തൃശ്ശൂരിന്റെ ആരോഗ്യ മേഖലയ്ക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എയിംസ് പദ്ധതി തൃശ്ശൂരിൽ തന്നെ അനുവദിക്കണമെന്നാണ് സമരത്തിന്റെ ആവശ്യം. എയിംസ് അനുവദിക്കുന്നതിനായി 2021 മുതൽ ഉയർന്നുവരുന്ന ആവശ്യങ്ങൾക്കു പിന്നാലെയാണ് വീണ്ടും പ്രതിഷേധം ശക്തമാക്കുന്നത്. എയിംസിന് സ്ഥലം മറ്റു ജില്ലാകളിൽ കൊടുത്തപ്പോൾ തൃശ്ശൂരിൽ നിന്ന് ജയിച്ച സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ എയിംസ് അനുവദിക്കാത്തത് രാഷ്ട്രീയ ഉദ്ദേശം തന്നെയാണെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു,    തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് സമര സംഘാടകരുടെ ആവശ്യം. എയിംസ് തൃശ്ശൂരിന് ലഭ്യമാക്കുന്നതുവരെ ശക്തമായ സമരവുമായി മുന...

തമിഴകത്തിന്റെ മുഖ്യമന്ത്രി ദളപതിയുടെ അവസാന ചിത്രമായ ‘ജനനായകൻ’ ഇനി ആരാധകരിലേക്ക്.

ഇമേജ്
 ചെന്നൈ: തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ റിലീസിനൊരുങ്ങുന്നു. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകത കൂടി അവകാശപ്പെടുന്ന സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ പ്രവേശനത്തിന് പിന്നാലെ, സിനിമാ ജീവിതത്തിലെ അവസാന ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ജനനായകൻ’ ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിനായി തമിഴ്നാട്ടിൽ മാത്രമല്ല, കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും ആരാധകർ കാത്തിരിക്കുകയാണ്. വിജയ്‌യുടെ കരിയറിലെ നിർണായക ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ ‘ജനനായകനെ’ കാണുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ജനുവരി 23 എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ രംഗത്തേക്കുള്ള വിജയ്‌യുടെ പുതിയ യാത്രയ്ക്ക് മുമ്പുള്ള സിനിമാ ലോകത്തേക്കുള്ള അവസാന സല്യൂട്ടായി ‘ജനനായകൻ’ മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ദളപതിയുടെ അവസാന സിനിമയെ വരവേൽക്കാൻ തമിഴകവും ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. Janatha tv  RDR 

മുഹമ്മദ് സിറാജ് ഇനി പോലീസിൽ! ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം

ഇമേജ്
 ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് പുതിയ നിയോഗം. ക്രിക്കറ്റ് മൈതാനത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ താരം ഇനി പൊലീസ് സേനയുടെ ഭാഗമാകും. തെലങ്കാന സർക്കാർ മുഹമ്മദ് സിറാജിനെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അഥവാ ഡിഎസ്പിയായി നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിംഗ് നിരയിലെ നിർണായക താരമായ മുഹമ്മദ് സിറാജ്, രാജ്യത്തിനായി നിരവധി ശ്രദ്ധേയ പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ സിറാജിന് ലഭിച്ച പുതിയ ഉത്തരവാദിത്വം ഏറെ ശ്രദ്ധേയമാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമല്ല, സജീവ ക്രിക്കറ്റ് കരിയറിനിടെയാണ് സിറാജിന് പൊലീസ് സേനയിൽ ഉന്നത പദവി ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തെലങ്കാന സർക്കാരിന്റെ തീരുമാനപ്രകാരം ഡിഎസ്പി പദവിയിലേക്കുള്ള നിയമന നടപടികൾ പൂർത്തിയാക്കും. സാധാരണ കുടുംബത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതിയിലേക്ക് ഉയർന്ന മുഹമ്മദ് സിറാജിന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്. ക്രിക്കറ്റ് മൈതാനത്ത് പന്തുകൊണ്ട് വിസ്മയം തീർത്ത സിറാജ് ഇനി പൊലീസ് യൂണിഫോമിൽ ...

ഫിഫ ലോകകപ്പ് കിരീടദാന വേദിയിൽ ട്രംപിന്റെ അസാധാരണ നീക്കം; വൈറലായി ദൃശ്യങ്ങൾ

ഇമേജ്
 ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം നടന്ന കിരീടദാന ചടങ്ങിനിടെ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വേദി വിടാൻ വൈകിയ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ലോകചാമ്പ്യന്മാരായ സ്പെയിൻ ട്രോഫി ഏറ്റുവാങ്ങി ആഘോഷം ആരംഭിക്കാനിരിക്കെ ട്രംപ് താരങ്ങൾക്കൊപ്പം വേദിയിൽ തന്നെ തുടരുകയായിരുന്നു. സാധാരണയായി ട്രോഫി സമ്മാനിച്ചതിന് ശേഷം വിശിഷ്ടാതിഥികൾ വേദി വിടുകയും ജേതാക്കളായ ടീം ആഘോഷത്തിനായി വേദി ഏറ്റെടുക്കുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ ട്രംപ് കുറച്ചുസമയം കൂടി വേദിയിൽ നിന്നതോടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അദ്ദേഹത്തോട് മാറിനിൽക്കാൻ സൂചന നൽകിയതായി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ട്രംപ് വേദി വിട്ടതോടെയാണ് സ്പാനിഷ് താരങ്ങൾ ട്രോഫി ഉയർത്തി വിജയാഘോഷം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അനുകൂലികളും വിമർശകരും ഉൾപ്പെടെ നിരവധി പേരാണ് സംഭവത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്. ചിലർ ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വിമർശിച്ചപ്പോൾ, മറ്റുചിലർ ഇതിനെ നിസാര സംഭവമായാണ് വിശേഷിപ്പിച്ചത്. സ്പെയിൻ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ലോകകപ്പ് കിരീ...

ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക്

ഇമേജ്
 🏆 ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് ന്യൂഡൽഹി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിനാണ് ഈ ബഹുമതി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച മമ്മൂട്ടിക്ക് ലഭിക്കുന്ന മറ്റൊരു ദേശീയ അംഗീകാരമാണിത്. 'ഭ്രമയുഗം' സിനിമയിലെ അഭിനയത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ജനതാ TV

ഗ്രൗണ്ട്

ഇമേജ്
 Rahul das 

ഒരു രാഷ്ട്രീയ സംഘടനയുടെ പരിപാടിക്കായി ബസ് സർവീസുകൾ തടസ്സപ്പെടുകയും

ഇമേജ്
  പാലാ ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം; അനുമതി പിൻവലിക്കണമെന്ന് ബിജെപി മുനിസിപ്പൽ കമ്മിറ്റി പാലാ: പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം നടത്താൻ അനുമതി നൽകിയ മുനിസിപ്പൽ കൗൺസിലിന്റെ നടപടിക്കെതിരെ ബിജെപി പാലാ മുനിസിപ്പൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പൊതുസ്ഥലമായ ബസ് സ്റ്റാൻഡിൽ രാഷ്ട്രീയ സമ്മേളനം നടത്തുന്നത് പൊതുജനങ്ങളുടെ യാത്രാസൗകര്യത്തെയും ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ബസ് സ്റ്റാൻഡ് രാഷ്ട്രീയ പാർട്ടികളുടെ സമ്മേളന വേദിയല്ലെന്നും, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പൊതുസൗകര്യം ആദ്യം പൊതുജനങ്ങൾക്ക് തന്നെയാണ് ഉപയോഗിക്കാനുള്ള അവകാശമെന്നും നേതാക്കൾ പറഞ്ഞു. ഒരു രാഷ്ട്രീയ സംഘടനയുടെ പരിപാടിക്കായി ബസ് സർവീസുകൾ തടസ്സപ്പെടുകയും യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം ജനകീയ ഭരണസമിതി സൃഷ്ടിക്കരുതെന്നും, സമ്മേളനങ്ങൾ നടത്താൻ മറ്റ് അനുയോജ്യമായ വേദികൾ ലഭ്യമായിരിക്കെ ബസ് സ്റ്റാൻഡ് തന്നെ തെരഞ്ഞെടുത്തത് അംഗീകരിക്കാനാ...
ഇമേജ്
  ജനത TV ന്യൂസ് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്ര പരിസര റോഡുകൾ നവീകരിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി അനൂപ് ആന്റണി തിരുവനന്തപുരം: തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ തിരുവല്ല നിയോജക മണ്ഡലത്തിലെ മുൻ സ്ഥാനാർഥി അനൂപ് ആന്റണി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനെ തിരുവനന്തപുരത്ത് നേരിൽ കണ്ട് നിവേദനം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി അനൂപ് ആന്റണി അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തിരുവല്ലയിലെത്തി സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളും പ്രദേശവാസികളും ഏറെ നാളായി ഉന്നയിക്കുന്ന പ്രധാന ആവശ്യമാണ് ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ നവീകരണമെന്ന് അനൂപ് ആന്റണി പറഞ്ഞു. റോഡുകൾ പൂർണമായും സഞ്ചാരയോഗ്യമാക്കുന്നതിനായി തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളുഷാപ്പിൽ മദ്യലഹരിക്കിടെ നടത്തിയ ഒരു വീരവാദമാണ് വർഷങ്ങളായുള്ള

ഇമേജ്
  40 വർഷം ഒളിവിൽ; കള്ളുഷാപ്പിലെ വീരവാദം പൊളിച്ചത് കൊലക്കേസ് പ്രതിയെ | പൂയപ്പള്ളി പോലീസിന്റെ വലയിലായി കൊല്ലം: നാല് പതിറ്റാണ്ടായി നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ ഒടുവിൽ പൂയപ്പള്ളി പോലീസ് പിടികൂടി. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ മോഹനൻ പിള്ള (64)യാണ് അറസ്റ്റിലായത്. 1987-ൽ സ്വന്തം സഹോദരീഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഇയാൾ 'രാജൻ' എന്ന വ്യാജ പേരിൽ വർഷങ്ങളായി മറ്റൊരു ജീവിതം നയിക്കുകയായിരുന്നു. 1987 ജനുവരി 11-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തി ബഹളം വെച്ച ചന്ദ്രശേഖരൻ പിള്ളയുമായി ഉണ്ടായ തർക്കത്തിനൊടുവിൽ മോഹനൻ പിള്ള വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് ഇയാൾ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലേക്ക് കടന്ന് ഒളിവിൽ പോവുകയായിരുന്നു. പിന്നീട് കോട്ടയം ജില്ലയിലെ കല്ലറയിൽ എത്തി തോട്ടം തൊഴിലാളിയായി ജോലി ചെയ്ത ഇയാൾ 'കേശവന്റെ മകൻ രാജൻ' എന്ന വ്യാജ തിരിച്ചറിയലിൽ ജീവിച്ചു. അവിടെ വിവാഹിതനായി കുടുംബജീവിതം നയിച്ച ഇയാൾക്ക് രണ്ട് മക്കളുമുണ്ട്. സ്വന്തം പിതാവ് നാല് പതിറ്റാണ്ടായി ഒളിവിൽ കഴിയുന...

വിവാഹശേഷം 38 വർഷത്തോളം ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ നിരവധി

ഇമേജ്
  ജനത TV | കൗതുക വാർത്ത 38 വർഷത്തെ കാത്തിരിപ്പിന് വിരാമം; 63-ാം വയസ്സിൽ ആദ്യമായി അമ്മയായി വനിത അസർബൈജാൻ: പ്രതീക്ഷ കൈവിടാതെ 38 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 63-ാം വയസ്സിൽ ആദ്യമായി അമ്മയായി ഒരു വനിത. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ നടന്ന ഈ അപൂർവ പ്രസവം അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. വിവാഹശേഷം 38 വർഷത്തോളം ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ നിരവധി വന്ധ്യതാ ചികിത്സകൾക്ക് വിധേയരായെങ്കിലും വിജയിച്ചിരുന്നില്ല. ഒടുവിൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART), ഐ.വി.എഫ് (IVF) ചികിത്സ എന്നിവയുടെ സഹായത്തോടെയാണ് ഇവരുടെ സ്വപ്നം സഫലമായത്. മെഡിക്കൽ ഗവേഷകനായ ഡോ. നതിഗ് മഖ്റമോവ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. ചികിത്സ വിജയകരമായി പൂർത്തിയായെന്നും പ്രസവശേഷം അമ്മയുടെയും നവജാത ശിശുവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. 60 വയസ്സിന് മുകളിൽ പ്രസവം ലോകത്ത് തന്നെ അത്യപൂർവമായ സംഭവങ്ങളിലൊന്നാണ്. ഇത്തരത്തിലുള്ള ഗർഭധാരണങ്ങൾ സാധാരണയായി ആധുനിക IVF സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സാധ്യമാകുന്നത്. വാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വ...

മത്സരത്തിൽ ആദ്യം ലീഡ് നേടിയ ക്രൊയേഷ്യയ്ക്ക് പിന്നാലെ, 68-ാം മിനിറ്റിൽ

ഇമേജ്
  ജനത TV സ്പോർട്സ് ന്യൂസ് ലോകകപ്പിൽ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ; പോർച്ചുഗൽ പ്രീക്വാർട്ടറിൽ ടൊറന്റോ: ഫിഫ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. റൗണ്ട് ഓഫ് 32 മത്സരത്തിൽ ക്രൊയേഷ്യയെ 2-1ന് കീഴടക്കിയാണ് പോർച്ചുഗലിന്റെ മുന്നേറ്റം. മത്സരത്തിൽ ആദ്യം ലീഡ് നേടിയ ക്രൊയേഷ്യയ്ക്ക് പിന്നാലെ, 68-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സമനില ഗോൾ നേടി. ലോകകപ്പ് കരിയറിലെ റൊണാൾഡോയുടെ ആദ്യ നോക്കൗട്ട് ഘട്ട ഗോളെന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. 41-ാം വയസ്സിൽ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ ഗോൺസാലോ റാമോസ് നേടിയ വിജയഗോളാണ് പോർച്ചുഗലിന് നിർണായക ജയം സമ്മാനിച്ചത്. ഇതോടെ 2-1ന്റെ വിജയവുമായി പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത ഘട്ടത്തിൽ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളി. റൊണാൾഡോ തിരിച്ചെത്തി... ചരിത്രവുമായി!

പ്രായം കൂടുന്നതിനനുസരിച്ച് ദൈവവിശ്വാസം കൂടുതൽ ശക്തമായിരുന്നുവെന്നും, എന്നാൽ

ഇമേജ്
  ജനത TV ന്യൂസ് സഭാ നേതൃത്വത്തിനെതിരെ വിമർശനവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ തൃശൂർ: തൃശൂർ നഴ്സിംഗ് സമരവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ. പ്രായം കൂടുന്നതിനനുസരിച്ച് ദൈവവിശ്വാസം കൂടുതൽ ശക്തമായിരുന്നുവെന്നും, എന്നാൽ തൃശൂരിലെ നഴ്സിംഗ് സമരത്തിൽ നേരിട്ട് ഇടപെടേണ്ടി വന്നതോടെ സഭാ നേതൃത്വത്തിന്റെ നിലപാടുകളും ചിലരുടെ സൈബർ ആക്രമണങ്ങളും നിരാശയുണ്ടാക്കിയെന്നും ഷാജൻ സ്കറിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തെയും ജൂബിലി ഡയറക്ടറെയും പരാമർശിച്ച്, തനിക്കെതിരെ നുണപ്രചാരണങ്ങൾ നടക്കുന്നതായും അത് ഏറ്റെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ ആക്രമണം നടത്തുന്നവരുടെ പ്രവർത്തനങ്ങൾ തന്റെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഷാജൻ സ്കറിയയുടെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കും പ്രതികരണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

കുമരകം: ഇടവേളയ്ക്ക് ശേഷം വേമ്പനാട്ടുകായലിൽ വീണ്ടും നിയമലംഘന

ഇമേജ്
 ജനത ന്യൂസ് TV ഇടവേളയ്ക്ക് ശേഷം വീണ്ടും വേമ്പനാട്ടുകായൽ കയ്യേറ്റശ്രമം; കുമരകത്ത് വൻകിട ഹോട്ടലിനെതിരെ പരാതി കുമരകം: ഇടവേളയ്ക്ക് ശേഷം വേമ്പനാട്ടുകായലിൽ വീണ്ടും നിയമലംഘന നിർമ്മാണം. കുമരകം പള്ളിച്ചിറക്ക് സമീപമുള്ള ഒരു വൻകിട ഹോട്ടൽ ജെസിബി ഉപയോഗിച്ച് കായലിലേക്ക് തെങ്ങിൻ തൂണുകൾ നാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി ഉയർന്നു. പഞ്ചായത്തിന്റെ അനുമതിയോടെയാണ് നിർമ്മാണമെന്ന രീതിയിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. എന്നാൽ, ഈ നിർമ്മാണത്തിന് റവന്യൂ വകുപ്പിന്റെ യാതൊരു അനുമതിയും നൽകിയിട്ടില്ലെന്ന് കുമരകം വില്ലേജ് ഓഫീസർ അറിയിച്ചു.  പരിസ്ഥിതിക്കും വേമ്പനാട്ടുകായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ആശയം ശരികൾക്കും നീതിക്കും വേണ്ടിയുള്ളതാണ്. ഞാൻ ഞാനായി തുടരും

ഇമേജ്
  തൃക്കാക്കരയിലെ കുടുംബത്തിന് വീട് വെച്ച് നൽകും; പ്രഖ്യാപനവുമായി അഖിൽ മാരാർ കൊച്ചി: തൃക്കാക്കരയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് നടനും സാമൂഹിക പ്രവർത്തകനുമായ അഖിൽ മാരാർ അറിയിച്ചു. ഇതിനായുള്ള സ്ഥലം കോൺട്രാക്ടർ കലാമിനൊപ്പം സന്ദർശിച്ചെന്നും മഴ മാറിയാൽ ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദൗത്യം ഏറ്റെടുക്കാൻ ധൈര്യവും പ്രചോദനവും നൽകിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സുഹൃത്തും Patriot സിനിമയുടെ നിർമാതാവുമായ സുബാഷ് മാനുവലിനും അഖിൽ മാരാർ നന്ദി അറിയിച്ചു. "രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ആശയം ശരികൾക്കും നീതിക്കും വേണ്ടിയുള്ളതാണ്. ഞാൻ ഞാനായി തുടരും" എന്ന കുറിപ്പോടെയാണ് അഖിൽ മാരാർ ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കൊല്ലത്തിന്റെ കരുണയുടെ മുഖം; ശക്തികുളങ്ങര ഗണേശനും സംഘവും നിശബ്ദമായി എഴുതുന്നത് മനുഷ്യസ്നേഹത്തിന്റെ ചരിത്രം

ഇമേജ്
 കൊല്ലത്തിന്റെ കരുണയുടെ മുഖം; ശക്തികുളങ്ങര ഗണേശനും സംഘവും നിശബ്ദമായി എഴുതുന്നത് മനുഷ്യസ്നേഹത്തിന്റെ ചരിത്രം കൊല്ലം: വർഷങ്ങളായി യാതൊരു രാഷ്ട്രീയ പിൻബലമോ സംഘടനയുടെ പേരോ ഇല്ലാതെ നിശബ്ദമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് മാതൃകയാവുകയാണ് ശക്തികുളങ്ങര ഗണേശനും നാല് സുഹൃത്തുക്കളും. റോഡപകടങ്ങൾ ഉണ്ടായാൽ ആദ്യം ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതും, തെരുവോരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഉപേക്ഷിക്കപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും, ആരോരുമില്ലാതെ മരിക്കുന്നവർക്ക് മാന്യമായ സംസ്കാരം ഒരുക്കുന്നതുമെല്ലാം ഇവരുടെ പതിവ് സേവനങ്ങളാണ്. ജില്ലാ ആശുപത്രിയിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ആവശ്യമായപ്പോൾ ഇവരുടെ സേവനം സജീവമാണ്. അനാഥരായ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുക, മാനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സാകേന്ദ്രങ്ങളിലെത്തിക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച് പുനരധിവാസത്തിന് സഹായിക്കുക തുടങ്ങിയ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. ശക്തികുളങ്ങര ഗണേശൻ ഒരു തയ്യൽക്കാരനാണ്. സംഘത്തിലെ ബാബു കാറ്ററിംഗ് യൂണിറ്റ് നടത്തുന്നു. മനോജ് ഫയർ ആൻഡ് റെസ്...

പാലാ നഗരസഭ വെൽനസ് സെന്റർ മാനേജ്മെന്റ് സമിതിയംഗമായി സന്തോഷ് പുളിക്കൻ

ഇമേജ്
 പാലാ നഗരസഭ വെൽനസ് സെന്റർ മാനേജ്മെന്റ് സമിതിയംഗമായി സന്തോഷ് പുളിക്കൻ പാലാ: സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനായ സന്തോഷ് പുളിക്കനെ പാലാ നഗരസഭയുടെ കീഴിലുള്ള വെൽനസ് സെന്ററുകളുടെ മാനേജ്മെന്റ് സമിതിയംഗമായി നിയമിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയായ സന്തോഷ് പുളിക്കൻ, തന്റെ ഉപജീവന വരുമാനത്തിൽ നിന്നുതന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനാണ്. മുൻ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ സേവനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്. സ്കൂൾ തുറക്കലിനോടനുബന്ധിച്ച് ഈ വർഷവും നിരവധി വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നു. കൂടാതെ, വിവിധ സാമൂഹിക പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.