വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജ് വിദ്യാർത്ഥി മരിച്ചു എരുമേലി: എരുമേലിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ കോളേജ് വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു ജെസ്വിൻ. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജെസ്വിനെ ശബരിമല തീർത്ഥാടകർ യാത്ര ചെയ്തിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഉടൻ തന്നെ ഇരുപത്തിയാറാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ അധ്യാപകനാണ് ജെസ്വിന്റെ പിതാവ് സാജു. മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരനെ ബസിൽ കയറ്റിവിടുന്നതിനായി ഇരുവരും സ്കൂട്ടറിൽ എരുമേലിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ എരുമേലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടവിവരം അറിഞ്ഞതോടെ കോളേജ് അധികൃതരും നാട്ടുകാരും ആശുപത്രിയിലും വീട്ടിലും എത്തി അനുശോചനം രേഖപ്പെടുത്തി

 


വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജ് വിദ്യാർത്ഥി മരിച്ചു



ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജെസ്വിനെ ശബരിമല തീർത്ഥാടകർ യാത്ര ചെയ്തിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഉടൻ തന്നെ ഇരുപത്തിയാറാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ അധ്യാപകനാണ് ജെസ്വിന്റെ പിതാവ് സാജു. മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരനെ ബസിൽ കയറ്റിവിടുന്നതിനായി ഇരുവരും സ്കൂട്ടറിൽ എരുമേലിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

സംഭവത്തിൽ എരുമേലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടവിവരം അറിഞ്ഞതോടെ കോളേജ് അധികൃതരും നാട്ടുകാരും ആശുപത്രിയിലും വീട്ടിലും എത്തി അനുശോചനം രേഖപ്പെടുത്തി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ