ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ
ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ
മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ പ്രാവീണ്യം നേടിയ കലാകാരൻ ബിനു കെ എസ് ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറുന്നു. മലയാള സിനിമയിൽ മാത്രം 120-ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ബിനു കെ എസ് ലൂസിഫർ, ബസൂക്ക, കിംഗ് ആൻഡ് ദ കമ്മീഷണർ, മായാവി, റോബിൻഹുഡ്, ചോക്ലേറ്റ് തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കൊല്ലിവുഡിൽ 2.0 എന്ന വമ്പൻ ചിത്രത്തിലൂടെയും, ഹോളിവുഡിൽ ചന്ദ്രയാൻ എന്ന പ്രോജക്ടിലൂടെയും അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ നേടി. ടെലിവിഷൻ രംഗത്തും നിലവിളക്ക്, ഉണ്ണിമായ, ചക്രവാകം, ഇന്ദ്രനീലം, ഭാഗ്യദേവത തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ ബിനു കെ എസ് ശ്രദ്ധേയനായി.
പരസ്യ രംഗത്തും സജീവമായ ബിനു കെ എസ് റെനോൾട്ട്, ഡോ. വാഷ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഓൾ കേരള ടാൾ മാൻ അസോസിയേഷൻ അംഗമായ അദ്ദേഹം ഗായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
വിവിധ ഭാഷകളിലെയും മാധ്യമങ്ങളിലെയും മികച്ച പ്രകടനങ്ങളിലൂടെ ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് സ്വന്തം സ്ഥാനം ഉറപ്പിക്കുകയാണ് ബിനു കെ എസ്
.മൊബൈൽ+91 70128 98891




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ