ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം
ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം
തമിഴ്നാട്ടിൽ സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ശ്രീ നിതിൻ നബിൻ ജിക്ക് ചെംഗൽപ്പേട്ട് ജില്ലയിലെ പരനൂർ ടോൾ പ്ലാസയിൽ ഊഷ്മളമായ സ്വീകരണം നൽകി.
ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ രഘുരാമൻ നരസിംമൻ ജി, മുൻ മണ്ഡൽ പ്രസിഡന്റ് ശ്രീ നാഗരാജൻ ജി എന്നിവരോടൊപ്പം,പല്ലവാപുരം സെൻട്രൽ മണ്ഡൽ പ്രസിഡന്റ് ഞ്ജാനശേഖരൻ, രാമകൃഷ്ണൻ അയ്യങ്കാർ ഉൾപ്പെടെയുള്ള നേതാക്കളാണ് ദേശീയ വർക്കിംഗ് പ്രസിഡന്റിനെ സ്വീകരിച്ചത്.
സംഘടനയെ അടിത്തട്ടിൽ നിന്ന് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകൾക്ക് ഈ സന്ദർശനം ഊർജ്ജം പകരുമെന്ന് നേതാക്കൾ അറിയിച്ചു. തമിഴ്നാട്ടിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെയും വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ദിശ നിശ്ചയിക്കുന്നതിന്റെയും ഭാഗമായാണ് നിതിൻ നബിൻ ജിയുടെ സന്ദർശനം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ