ജൽ ജീവൻ മിഷൻ: കേരളം ഏറ്റവും പിന്നിൽ; സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രൂക്ഷ വിമർശനം

 


ജൽ ജീവൻ മിഷൻ: കേരളം ഏറ്റവും പിന്നിൽ; സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൽ ജീവൻ മിഷൻ പദ്ധതിയിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിൽ വൻ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും, കേരളം പട്ടികയിൽ ഏറ്റവും പിന്നിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ പൂർണ്ണ സാമ്പത്തിക പിന്തുണയും സഹായവും ലഭ്യമായിട്ടും, സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിൽ പിണറായി വിജയൻ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടതായി അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഇത് ഫണ്ടിന്റെ കുറവുകൊണ്ടുണ്ടായ പ്രശ്നമല്ലെന്നും,

സർക്കാരിന്റെ താൽപര്യമില്ലായ്മ, കെടുകാര്യസ്ഥത, ഭരണപരാജയം എന്നിവയാണ് യഥാർത്ഥ കാരണങ്ങളെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

സാധാരണക്കാരായ മലയാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സിപിഎം സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് ജൽ ജീവൻ മിഷൻ നടപ്പിലാക്കുന്നതിലെ പരാജയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിലെ ഈ അവസ്ഥ മാറിയേ തീരൂ എന്നും,

മാറ്റം സംഭവിക്കുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസവും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രകടിപ്പിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ