മതതീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാൻ പാലക്കാട് ‘കോമാലി’ (കോൺഗ്രസ്–മാർക്സിസ്റ്റ്–ലീഗ്) അവിശുദ്ധ കൂട്ടുകെട്ടിന് നീക്കമെന്ന് കേരള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ.
മതതീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാൻ പാലക്കാട് ‘കോമാലി’ (കോൺഗ്രസ്–മാർക്സിസ്റ്റ്–ലീഗ്) അവിശുദ്ധ കൂട്ടുകെട്ടിന് നീക്കമെന്ന് കേരള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ.
പാലക്കാട് നഗരസഭയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. വോട്ട് ചോരി ആരോപണം ഇതുവരെ രാഹുൽ ഗാന്ധിയെയോ കോൺഗ്രസിനെയോ നിന്ന് ഉയർന്നിട്ടില്ലെന്നും, കഴിഞ്ഞ പത്ത് വർഷമായി ബിജെപി നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതികൾ നടത്തിയ വികസന പ്രവർത്തനങ്ങൾക്കും പാലക്കാട് നഗരം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്ന ജനാഭിലാഷത്തിനും ലഭിച്ച അംഗീകാരമായിരുന്നു തെരഞ്ഞെടുപ്പ് ഫലമെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.
എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും കഴിഞ്ഞ തവണ മത്സരിച്ച വാർഡുകളിലുപോലും ഇത്തവണ മത്സരിക്കാതെ, യുഡിഎഫിനും എൽഡിഎഫിനും ഒപ്പം രഹസ്യ ധാരണയിലൂടെ ബിജെപിയെ പരാജയപ്പെടുത്താൻ സഹായിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ വലിയ വർഗീയ പ്രചാരണമാണ് ഈ സംഘടനകൾ നടത്തിയതെങ്കിലും പാലക്കാട്ടെ ജനത അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ വികസനത്തിനായി രേഖപ്പെടുത്തിയ വിധിയെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാൻ കോൺഗ്രസും സിപിഎമ്മും അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുകയാണെന്നും, മത തീവ്രവാദ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ നീക്കമെന്നും സി. കൃഷ്ണകുമാർ ആരോപിച്ചു. ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ എന്തുവിട്ടുവീഴ്ചയും ചെയ്യുമെന്ന മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷന്റെ പ്രസ്താവന ഇതിന് തെളിവാണെന്നും, ഈ പ്രസ്താവനയോടുള്ള കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട് അറിയാൻ പാലക്കാട്ടെ വോട്ടർമാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ജാതി–മത–രാഷ്ട്രീയ വ്യത്യാസമില്ലാതെ പി.എം.എ.വൈ പദ്ധതിയിലൂടെ 2000ലധികം വീടില്ലാത്തവർക്ക് ഭവന ധനസഹായവും, അമൃത് പദ്ധതിയിലൂടെ 3000ലധികം വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷനും, പി.എം.സ്വാനിധി പദ്ധതിയിലൂടെ ആയിരത്തിലധികം വഴിയോര കച്ചവടക്കാർക്ക് സഹായവും നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് കാലാകാലങ്ങളായി ജയിക്കുകയും നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം ഉൾപ്പെടെ വഹിച്ചിട്ടും, ന്യൂനപക്ഷ വിഭാഗങ്ങൾ താമസിക്കുന്ന പുതുപ്പള്ളി തെരുവിലെ അറവുശാല മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായില്ലെന്നും, എന്നാൽ ബിജെപി ഭരണസമിതി 11 കോടി രൂപയുടെ ആധുനിക അറവുശാല പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച ജനവിധിയെ എസ്ഡിപിഐ–വെൽഫെയർ പാർട്ടി സഹായത്തോടെ ‘കോമാലി’ സഖ്യം രൂപീകരിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണമെന്നും, കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ക്രിസ്ത്യൻ സ്ഥാനാർത്ഥിയെയും ആർഎസ്എസ് പ്രവർത്തകനെയും പരാജയപ്പെടുത്തണമെന്ന പ്രചരണം തീവ്ര മത സംഘടനകളെ ഉപയോഗിച്ച് നടത്തിയതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട്ടെ ജനം ഇത്തരം കപട മതേതരവാദികൾക്ക് ശക്തമായ മറുപടി വീണ്ടും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ