തിരുവനന്തപുരം മേയറായി അഡ്വ. വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു

 


തിരുവനന്തപുരം മേയറായി അഡ്വ. വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം:

തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറായി അഡ്വ. വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നഗരത്തിന്റെ ഭരണചുമതല കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ജനങ്ങളും പാർട്ടിയും തന്നെ ഏല്പിച്ചിരിക്കുകയാണെന്ന് മേയർ പ്രതികരിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും, ജനങ്ങളുടെ വിശ്വാസത്തിനൊത്ത രീതിയിൽ പരമാവധി ജാഗ്രതയോടെയും സത്യസന്ധതയോടെയും ഭരണചുമതല നിർവഹിക്കുമെന്നും അഡ്വ. വി.വി. രാജേഷ് വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന നൽകി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ