നീതിയുടെ സുതാര്യതയിൽ ചരിത്രം കുറിച്ച ആർ. ശ്രീലേഖ ഐ.പി.എസ്
ജനത ടിവി ന്യൂസ് | പ്രത്യേക റിപ്പോർട്ട്
**നീതിയുടെ സുതാര്യതയിൽ ചരിത്രം കുറിച്ച ആർ. ശ്രീലേഖ ഐ.പി.എസ്
ഇപ്പോൾ ജനവിധിയിലൂടെ ബിജെപി കൗൺസിലർ**
കേരള പോലീസ് ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട പേരാണ് ആർ. ശ്രീലേഖ ഐ.പി.എസ്.
24.08.1987 മുതൽ 31.12.2020 വരെ – 33 വർഷത്തെ സ്തുത്യർഹമായ സേവനകാലയളവിൽ, സ്ത്രീ എന്ന സാമൂഹിക പ്രതിബന്ധങ്ങളെ അതിജീവിച്ച്, നീതിയുടെയും ധൈര്യത്തിന്റെയും പ്രതീകമായി അവർ ചരിത്രം രചിച്ചു.
1987-ൽ 26-ാം വയസ്സിൽ ഐ.പി.എസ് നേടിയതോടെ തന്നെ റെക്കോഡുകൾ സൃഷ്ടിച്ച ശ്രീലേഖ,
2004-ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ,
2013-ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ എന്നിവ സ്വന്തമാക്കി.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ എന്ന നിലയിൽ, നിരവധി ‘ആദ്യങ്ങൾ’ അവർ സ്വന്തം പേരിലാക്കി:
▪ കേരളത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്
▪ ആദ്യ വനിതാ പോലീസ് സൂപ്രണ്ട്
▪ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി
▪ ആദ്യ വനിതാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ
▪ സി.ബി.ഐ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ
▪ ആദ്യ വനിതാ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ജനറൽ
▪ ആദ്യ വനിതാ പോലീസ് ഇൻസ്പെക്ടർ ജനറൽ
▪ ആദ്യ വനിതാ റേഞ്ച് ഐ.ജി
▪ ആദ്യ വനിതാ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്
▪ ആദ്യ വനിതാ വിജിലൻസ് ഡയറക്ടർ ജനറൽ (ഇൻ-ചാർജ്)
▪ ആദ്യ വനിതാ ഇന്റലിജൻസ് മേധാവി
▪ ആദ്യ വനിതാ ട്രാൻസ്‌പോർട്ട് കമ്മീഷണർ
▪ ആദ്യ വനിതാ ജയിൽ മേധാവി
▪ ആദ്യ വനിതാ ഫയർ & റെസ്ക്യൂ സർവീസ് മേധാവി
▪ കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടർ ജനറൽ
“പി.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ചോദ്യോത്തരങ്ങളിൽ ആവർത്തിച്ച പോലീസ് ഓഫീസർ” എന്ന അപൂർവ ബഹുമതിയും അവർക്ക് സ്വന്തം.
31-12-2020-ന് പോലീസ് ഡയറക്ടർ ജനറലും ഫയർ & റെസ്ക്യൂ സർവീസ് മേധാവിയുമായ നിലയിൽ സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ ഐ.പി.എസ്,
ഇപ്പോൾ രാഷ്ട്രീയ രംഗത്തും പുതിയ ചരിത്രം കുറിച്ച്,
ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് കൗൺസിലറായി വിജയിച്ചിരിക്കുകയാണ്.
നീതിയിലും സത്യസന്ധതയിലും വിട്ടുവീഴ്ചയില്ലാത്ത സേവന ജീവിതത്തിന് ശേഷം,
ജനവിധിയിലൂടെ ജനപ്രതിനിധിയായി മാറുന്ന ആർ. ശ്രീലേഖ ഐ.പി.എസ്,
കേരളത്തിലെ സ്ത്രീകൾക്കും യുവതലമുറക്കും പ്രചോദനമായി തുടരുകയാണ്.
ജനത ടിവി ന്യൂസ്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ