മലയാളികളുടെ സ്വന്തം ‘ആനവണ്ടി’ – കെഎസ്ആർടിസിയുടെ ചരിത്രം
മലയാളികളുടെ സ്വന്തം ‘ആനവണ്ടി’ – കെഎസ്ആർടിസിയുടെ ചരിത്രം
മലയാളികൾക്ക് സുപരിചിതമായ കെഎസ്ആർടിസി ബസുകൾക്കു പിന്നിലെ കഥ ഏറെ രസകരമാണ്.
1938 – തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പൊതുഗതാഗതത്തിന് തുടക്കമിട്ട് തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് (TSTD) രൂപംകൊള്ളിച്ചു.
ഇ.ജി. സാൾട്ടർ, ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡിലെ അസിസ്റ്റന്റ് സൂപ്രണ്ടൻ, ഗതാഗത വകുപ്പിന്റെ തലവനായി നിയമിതനായി. അദ്ദേഹം ബസുകൾക്കായുള്ള ഷാസികൾ ഇറക്കുമതി ചെയ്തും ജീവനക്കാർക്ക് പരിശീലനം നൽകി.
ആദ്യ യാത്ര:
1938 ഫെബ്രുവരി 20 – തിരുവനന്തപുരം ഈസ്റ്റ് ഫോർട്ടിൽ നിന്ന് കവടിയാർ കൊട്ടാരത്തിലേക്കായിരുന്നു ആദ്യ യാത്ര. മഹാരാജാവും കുടുംബാംഗങ്ങളും യാത്രക്കാർ. സൂപ്രണ്ടൻ ഇ.ജി. സാൾട്ടർ തന്നെ ബസ് ഓടിച്ചു. അടുത്ത ദിവസം മുതൽ ജനങ്ങൾക്ക് സർവീസ് ആരംഭിച്ചു, തിരുവനന്തപുരം – കന്യാകുമാരി റൂട്ടിൽ.
KSRTC എന്ന പേര്:
1965 ഏപ്രിൽ 1 – റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിയമപ്രകാരം, TSTD ഔദ്യോഗികമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) ആയി മാറി.
ആനവണ്ടി – ലോഗോയുടെ കഥ:
KSRTC ബസുകളുടെ ലോഗോയിൽ രണ്ട് ആനകൾ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ചിത്രം കാണാം. തിരുവിതാംകൂർ രാജമുദ്രയിൽ നിന്നാണ് ഇത് ലഭിച്ചത്. ഇതിന്റെ പേരിലാണ് ബസുകൾക്ക് “ആനവണ്ടി” എന്ന സ്നേഹപ്പേര് ലഭിച്ചത്.
ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഓടുന്ന കെഎസ്ആർടിസി, ഓർഡിനറിയിൽ നിന്നും K-SWIFT വരെ സർവീസുകളുമായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ