ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജിഡിപിയുള്ള സംസ്ഥാനങ്ങളിൽ മുൻനിരയിലെത്തിയത് ഉത്തർപ്രദേശാണെന്ന് എഴുത്തുകാരൻ രാജീവ് മേനോൻ
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജിഡിപിയുള്ള സംസ്ഥാനങ്ങളിൽ മുൻനിരയിലെത്തിയത് ഉത്തർപ്രദേശാണെന്ന് എഴുത്തുകാരൻ രാജീവ് മേനോൻ. കേരളത്തിലെ ചില ബുദ്ധിജീവികൾ പുച്ഛത്തോടെ കണ്ടിരുന്ന യു.പി. ഇന്ന് 37,000 കോടി രൂപ മിച്ചബഡ്ജറ്റിലാണെന്നും, കേരളം ആറുലക്ഷം കോടി രൂപയിലേറെ കടബാധ്യതയിൽ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യു.പി. ഒരുകാലത്ത് ‘ബീമാരു സ്റ്റേറ്റ്’ എന്നറിയപ്പെട്ടിരുന്നുവെന്നും, ബിജെപി നേതാവ് യോഗി ആദിത്യനാഥ് അധികാരത്തിൽ വരുന്നതിന് മുമ്പ് ദാരിദ്ര്യവും കുറ്റകൃത്യങ്ങളും കലാപങ്ങളും നിത്യസംഭവമായിരുന്നുവെന്നും രാജീവ് മേനോൻ വ്യക്തമാക്കി. എന്നാൽ ഇന്ന് ലോകപ്രശസ്തമായ വലിയ കമ്പനികളുടെ പ്രൊഡക്ഷൻ സെൻററായി യു.പി. മാറിയെന്നും, വിദേശ യാത്രകൾ നടത്തി നിക്ഷേപം ക്ഷണിക്കാതെ തന്നെ വികസനം സാധ്യമാക്കിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും അദ്ദേഹം പറഞ്ഞു.
യോഗി അധികാരത്തിലെത്തുമ്പോൾ രണ്ട് വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് ആറ് വിമാനത്താവളങ്ങളുണ്ടെന്നും, സർക്കാർ മെഡിക്കൽ കോളേജുകളുടെ എണ്ണം ആറിൽ നിന്ന് ഇരുപത്തിയൊന്നായി ഉയർന്നുവെന്നും രാജീവ് മേനോൻ ചൂണ്ടിക്കാട്ടി. ആറുവരിപ്പാതകളും എട്ടുവരിപ്പാതകളും ഉൾപ്പെടെ ആധുനിക റോഡ് ശൃംഖല സംസ്ഥാനത്താകെ വികസിച്ചുവെന്നും, രാമക്ഷേത്ര നിർമാണം മാത്രം കൊണ്ട് അയോധ്യ വലിയൊരു നഗരവും ബിസിനസ് കേന്ദ്രവുമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത നടപടികളുണ്ടാകുമെന്ന ബോധം വന്നതോടെ ബലാൽസംഗം, കലാപം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും, വെറും എട്ട്–ഒൻപത് വർഷത്തിനുള്ളിൽ ഒരു സംസ്ഥാനത്ത് ഉണ്ടായ മാറ്റങ്ങളുടെ ചെറിയ വിവരണമാണ് ഇതെന്നും രാജീവ് മേനോൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിച്ച സർക്കാരിന്റെ കാലത്ത് സംസ്ഥാന കടം ഒന്നരലക്ഷം കോടി രൂപയിൽ നിന്ന് അഞ്ചുലക്ഷം കോടി രൂപയായി വർധിച്ചതായും, ആളൊന്നിന് ഒന്നരലക്ഷം രൂപയുടെ കടബാധ്യതയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി കുടുംബസമേതം പലതവണ വിദേശയാത്രകൾ നടത്തിയിട്ടും ഒരു വലിയ കമ്പനി പോലും കേരളത്തിൽ നിക്ഷേപം നടത്തിയില്ലെന്നും, കേരളത്തിലെ യുവതലമുറ ജോലി തേടി സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയാണെന്നും രാജീവ് മേനോൻ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിലേക്ക് വരുന്നത് ‘അപായ സൂചന’യാണെന്ന വാദങ്ങളെ അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ ബിജെപി ഭരണം വരുമോ എന്ന ആശങ്കയിൽ ചിലർ കരയുകയാണെന്നും, പിണറായി വിജയനെപ്പോലുള്ള ഭരണാധികാരികളെയാണ് ഇത്തരം ബുദ്ധിജീവികൾ അർഹിക്കുന്നതെന്നും രാജീവ് മേനോൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
ന

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ