മറ്റിടങ്ങളിൽ സംരംഭകത്വം കുതിച്ചുയരുമ്പോൾ കേരളത്തിൽ പ്രതിഭകളുടെ പലായനമാണ് നടക്കുന്നതെന്ന്
ജനത ന്യൂസ് | തിരുവനന്തപുരം
മറ്റിടങ്ങളിൽ സംരംഭകത്വം കുതിച്ചുയരുമ്പോൾ കേരളത്തിൽ പ്രതിഭകളുടെ പലായനമാണ് നടക്കുന്നതെന്ന്
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘ഐഡിയ എക്സ്ചേഞ്ച്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
വികസനമില്ലായ്മയാണെന്നും,
ഇടതുപക്ഷവും കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന
‘കേരള മോഡൽ’ ഒരു മിഥ്യ ധാരണ മാത്രമാണെന്നും
രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ
സംരംഭകത്വം വേഗത്തിൽ വളരുമ്പോൾ,
കേരളത്തിൽ നിന്ന് യുവാക്കളും പ്രതിഭകളും കൂട്ടമായി പുറത്തേക്ക് പോകുകയാണ്
എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാട്ടിൽ 24 ലക്ഷം വ്യവസായ തൊഴിലാളികൾ ഉള്ളപ്പോൾ,
കേരളത്തിൽ അത് ഒരു ലക്ഷത്തിൽ താഴെ മാത്രമാണ്.
പ്രതിഭകളുള്ള ഇടത്തേക്കാണ് നിക്ഷേപം എത്തുന്നതെന്നും,
അവസരങ്ങളില്ലാത്ത സംസ്ഥാനത്തേക്ക്
നിക്ഷേപകർ എന്തിന് വരണം?
എന്നും അദ്ദേഹം ചോദിച്ചു.
കാൾ മാർക്സിനെയും നെഹ്‌റുവിനെയും കുറിച്ച് സംസാരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ,
കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഗൗരവമായ ചർച്ചകൾ
നടക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ
ഭക്ഷ്യവിലക്കയറ്റവും തൊഴിലില്ലായ്മയും
നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും
അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകുന്നത്
ഭാഷാ അടിച്ചേൽപ്പിക്കൽ അല്ലെന്നും,
ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയായതിനാലാണ്
ആ പേരുകൾ തെരഞ്ഞെടുത്തതെന്നും
അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ യുവാക്കൾക്ക് വേണ്ടത്
തൊഴിലും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമാണെന്നും,
പഴയ ജാതി–മത രാഷ്ട്രീയത്തിൽ നിന്ന് മാറി
വികസനകേന്ദ്രിതമായ പുതിയ രാഷ്ട്രീയ സംസ്കാരം
ബിജെപി കേരളത്തിൽ കൊണ്ടുവരുമെന്നും
രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനത ന്യൂസ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ