നഗരസഭാ കൗൺസിലിൽ മുന്നണികൾക്കുള്ള പിന്തുണ സംബന്ധിച്ച് വ്യക്തമായ നിലപാട് വ്യക്തമാക്കി സ്വതന്ത്ര കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കക്കണ്ടം.

 


തങ്ങൾക്ക് ആര് പിന്തുണ നൽകും എന്നതാണ് ചിന്തിക്കേണ്ടത്; ദിയയുടെ ചെയർപേഴ്സൺ കാലാവധി സംബന്ധിച്ച പ്രചാരണങ്ങൾ തെറ്റ് – ബിനു പുളിക്കക്കണ്ടം

പാലാ:

നഗരസഭാ കൗൺസിലിൽ മുന്നണികൾക്കുള്ള പിന്തുണ സംബന്ധിച്ച് വ്യക്തമായ നിലപാട് വ്യക്തമാക്കി സ്വതന്ത്ര കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കക്കണ്ടം.

“തങ്ങൾ ആർക്കു പിന്തുണ നൽകും എന്ന ചോദ്യമല്ല, തങ്ങളെ ആരു പിന്തുണയ്ക്കും എന്ന രീതിയിൽ വിഷയത്തെ വായിക്കണം” എന്നായിരുന്നു ബിനുവിന്റെ പ്രതികരണം.

സ്വതന്ത്ര കൂട്ടായ്മയുടെ വികസന കാഴ്ചപ്പാടുകൾക്കും ആശയങ്ങൾക്കും പിന്തുണ നൽകുന്നവർക്കൊപ്പം നിൽക്കാനാണ് തങ്ങളുടെ തീരുമാനം. തങ്ങളെ വിജയിപ്പിച്ച വോട്ടർമാരോടൊപ്പം ഇന്ന് വൈകുന്നേരം നടക്കുന്ന ജനസഭയ്ക്ക് ശേഷമായിരിക്കും, ജനങ്ങളുടെ പൂർണ്ണ അഭിപ്രായം പരിഗണിച്ച് പിന്തുണ ആര്ക്കെന്ന് വ്യക്തമാക്കുകയെന്നും ബിനു പുളിക്കക്കണ്ടം അറിയിച്ചു.

പാലായിൽ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന നാട്ടകം സുരേഷിന്റെ പ്രഖ്യാപനത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും, തങ്ങൾ ആ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരല്ലെന്നും ബിനു വ്യക്തമാക്കി. നാട്ടകം സുരേഷുമായി ഇതുവരെ ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സംബന്ധിച്ച് ചിലർ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാർ അറിയിച്ചു.

ചിലർ മുൻ വിരോധം വെച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും, ദിയ ചെയർപേഴ്സൺ ആകുമെന്നതടക്കമുള്ള കാലാവധി സംബന്ധിച്ച കഥകൾ അടിസ്ഥാനരഹിതമാണെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. മറ്റ് കൗൺസിലർമാരുടെ ചെയർപേഴ്സൺ കാലാവധി സംബന്ധിച്ചും യാതൊരു ധാരണയും നിലവിലില്ല.

“വായ്ക്ക് വരുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് പ്രചാരണം. ഇതിന് ഒരു വിശ്വാസ്യതയുമില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.

ജനസഭയുടെ തീരുമാന പ്രകാരവും എല്ലാവർക്കും അംഗീകരിക്കാവുന്ന മാന്യമായ വ്യവസ്ഥയിലുമാത്രമേ സ്വതന്ത്ര കൂട്ടായ്മ മുന്നോട്ട് പോകുകയുള്ളൂവെന്നും, തീരുമാനം മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാർ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ