പാലായിൽ വീണ്ടും കളം മാറുമോ?



പാലായിൽ വീണ്ടും കളം മാറുമോ?

സ്വതന്ത്ര കൂട്ടായ്മയുടെ വൻ ഡിമാൻഡുകൾ ഇരുമുന്നണികൾക്കും അസ്വീകാര്യം

പാലാ: പുളിയ്ക്കകണ്ടം കൗൺസിലർമാരുടെ പിന്തുണയില്ലാതെ തന്നെ മുനിസിപ്പൽ കൗൺസിൽ രൂപീകരണത്തിലേക്ക് ഇരുമുന്നണികളും നീങ്ങാൻ സാധ്യത ശക്തമാകുന്നു. അങ്ങനെയെങ്കിൽ പാലായിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലേറാനുള്ള സാധ്യത നിലനിൽക്കുന്നു.

സ്വതന്ത്ര കൂട്ടായ്മയിലെ കൗൺസിലർമാർ ബിനു പുളിയ്ക്കകണ്ടത്തിന്റെ മകളെ മുനിസിപ്പൽ ചെയർമാനാക്കുകയും, സഹോദരന്മാരിൽ ഒരാളെ വൈസ് ചെയർമാനാക്കുകയും വേണമെന്ന നിലപാടിലാണ് എന്നറിയുന്നു. ഇതിന് പുറമെ കോട്ടയം ജില്ലയിൽ ഏതെങ്കിലും ഒരു അസംബ്ലി സീറ്റിലേക്കുള്ള സ്ഥാനാർത്ഥിത്വവും അവർ ആവശ്യപ്പെടുന്നുവെന്ന റിപ്പോർട്ടുകളുണ്ട്.

ഇരുമുന്നണികൾക്കും ‘അടപടലം’ വിട്ടുകൊടുക്കേണ്ടി വരുന്ന ഈ വൻ ഡിമാൻഡുകൾ അംഗീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫിന് പാലായിൽ അധികാരത്തിലേറാൻ സാധിക്കുകയെങ്കിലും, അതിനായി അഞ്ചുവർഷത്തേക്ക് മുനിസിപ്പൽ ചെയർമാൻ–വൈസ് ചെയർമാൻ സ്ഥാനങ്ങൾ വിട്ടുകൊടുത്ത് വെറും കോമാളികളായി തുടരാൻ താല്പര്യമില്ലെന്ന നിലപാടാണ് യുഡിഎഫ് നേതാക്കളിൽ പലരും സ്വീകരിക്കുന്നത്.

ഇതുതന്നെയാണ് എൽഡിഎഫും നേരിടുന്ന പ്രധാന പ്രതിസന്ധി. അതിനാൽ സ്വതന്ത്ര കൂട്ടായ്മയെ കൈയൊഴിയാനുള്ള തീരുമാനത്തിലേക്ക് ഇരുമുന്നണികളും നീങ്ങാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

അന്തസ്സുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ച് യുഡിഎഫ് സ്വതന്ത്രരുടെ അമിത വിലപേശലുകൾക്ക് വഴങ്ങാതിരുന്നാൽ, എൽഡിഎഫ് വീണ്ടും കൗൺസിൽ അധികാരത്തിലേറുകയും യുഡിഎഫ് ക്രിയാത്മക പ്രതിപക്ഷമായി തുടരുകയും ചെയ്യുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ ടോണി തൈപ്പറമ്പിൽ പോലുള്ള ശക്തമായ യുവജന നേതാക്കൾ പ്രതിപക്ഷ നിരയ്ക്ക് വലിയ കരുത്താകുമെന്നും വിലയിരുത്തപ്പെടുന്നു.

കോൺഗ്രസ്, സിപിഎം, കേരള കോൺഗ്രസ് (എം) ഉൾപ്പെടെയുള്ള പ്രമുഖ കക്ഷികൾ സ്വതന്ത്രരുടെ അടിമകളായി അഞ്ചുവർഷം മുഴുവൻ തുടരാൻ താല്പര്യമില്ലെന്ന നിലപാട് സ്വീകരിച്ചാൽ, അതുതന്നെയാകും പാലായിലെ ജനാധിപത്യത്തിന് കൂടുതൽ കരുത്ത് പകരുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ