കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പ്രതികരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

 


ബെംഗളൂരു | പ്രത്യേക റിപ്പോർട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പ്രതികരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ നടന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്നും, ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനിടെയാണ് റോയ് അഞ്ച് മിനിറ്റ് സമയം ചോദിച്ച് മുറിക്കുള്ളിൽ പ്രവേശിച്ചതെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനസിക സമ്മർദ്ദമോ അനാവശ്യ സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന് ഉപമുഖ്യമന്ത്രി തുറന്നടിച്ചു. പരിശോധനയ്ക്ക് നേതൃത്വം നൽകിയത് കേരളത്തിൽ നിന്ന് എത്തിയ ആദായനികുതി വകുപ്പ് സംഘമാണെന്ന വിവരമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സി.ജെ. റോയ് സമൂഹത്തിൽ അറിയപ്പെടുന്ന മികച്ച വ്യവസായിയായിരുന്നുവെന്നും, ഇത്തരമൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നുവെന്നും ഡി.കെ. ശിവകുമാർ അഭിപ്രായപ്പെട്ടു.

സംഭവത്തിൽ കർണാടക സർക്കാർ ഉന്നതതല അന്വേഷണം നടത്തുമെന്നും, യഥാർത്ഥ വസ്തുതകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ