നാടിന് കാവൽ നിന്നവർക്ക് ദുരന്തം; രണ്ട് പോലീസുകാർക്ക് കാൽ നഷ്ടമായി

 

നാടിന് കാവൽ നിന്നവർക്ക് ദുരന്തം; രണ്ട് പോലീസുകാർക്ക് കാൽ നഷ്ടമായി


കാഞ്ഞങ്ങാട്: ദേശീയപാതയിൽ വാഹനപരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാർക്ക് കാൽ മുറിച്ചുമാറ്റേണ്ടിവന്നു.


ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരായ പിലിക്കോട് സ്വദേശി കെ.എം. സൂരജ് (36), ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശി അലോഷ്യസ് മാത്യു (37) എന്നിവരാണ് ദുരന്തത്തിന് ഇരയായത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അലോഷ്യസിന്റെ വലതുകാലും സൂരജിന്റെ ഇടതുകാലും മുറിച്ചുമാറ്റിയത്.


കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാതയിൽ പടന്നക്കാട് ഭാഗത്ത് ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന് പിന്നിൽ നിൽക്കുകയായിരുന്നു ഇരുവരും. ഈ സമയത്ത് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയും തുടർന്ന് പോലീസ് ജീപ്പിലിടിച്ച് നിൽക്കുകയുമായിരുന്നു.


ജില്ലാ പോലീസ് ടീമിലെ ഫുട്ബോൾ താരമായിരുന്നു സൂരജ്. അപകടത്തെ തുടർന്ന് ഇരുവർക്കും കാലുകൾ നഷ്ടമായ സാഹചര്യത്തിൽ പോലീസിൽ തുടർന്നുള്ള സേവനത്തിന് ആവശ്യമായ ശാരീരികക്ഷമതാ സർട്ടിഫിക്കറ്റ് ലഭിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ ഇവരെ സർക്കാർ സർവീസിൽ സംരക്ഷിച്ച് മറ്റ് അനുയോജ്യമായ വകുപ്പുകളിലേക്ക് മാറ്റി നിയമിക്കണമെന്ന ആവശ്യം പോലീസ് അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.


രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ഇരുവർക്കും ജീവിതം തന്നെ മാറ്റിമറിച്ച ഈ ദുരന്തം സംഭവിച്ചത്. ഇവർക്ക് നീതിയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ