പാലാ മാരത്തൺ ജനുവരി 18ന്



പാലാ മാരത്തൺ ജനുവരി 18ന്

സെന്റ് തോമസ് കോളേജ്, എൻജിനീയേഴ്‌സ് ഫോറം, ലയൺസ് ക്ലബ് സംയുക്തമായി സംഘടിപ്പിക്കുന്നു

പാലാ:
പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയേഴ്‌സ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് പാലാ മാരത്തൺ ജനുവരി 18ന് പാലായിൽ നടക്കും.

പുരുഷ–വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 3 കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തണിലും 10 കിലോമീറ്റർ ഓട്ടത്തിലും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള ആകർഷക സമ്മാനങ്ങൾ നൽകും.

മത്സരത്തിൽ പങ്കെടുത്തു ഓട്ടം പൂർത്തിയാക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും ടി-ഷർട്ടും മെഡലും നൽകുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർക്ക് മത്സരശേഷം പ്രഭാതഭക്ഷണവും ഒരുക്കുന്നതാണ്.

മാരത്തണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാലാ മാരത്തണിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.
👉 palamarathon.efpala.org

2025 ജനുവരിയിൽ നടന്ന പ്രഥമ പാലാ മാരത്തണിൽ 400ലധികം കായികതാരങ്ങൾ പങ്കെടുത്തിരുന്നു. ഇത്തവണയും പങ്കെടുക്കുന്ന താരങ്ങൾക്ക് മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 ചെറി മേനാംപറമ്പിൽ – 98465 66483
📞 മാഗ്ഗി മേനാംപറമ്പിൽ – 99613 11006
📞 ഡോ. ജിൻസ് കാപ്പൻ – 94477 12616

ജനത ടിവി – ജനങ്ങളുടെ ശബ്ദം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ