കോട്ടയം നാഗമ്പടം മൈതാനിയിൽ ഫ്ലവർ ഷോക്ക് തുടക്കം; ജനുവരി 4 വരെ പ്രദർശനം

 


കോട്ടയം നാഗമ്പടം മൈതാനിയിൽ ഫ്ലവർ ഷോക്ക് തുടക്കം; ജനുവരി 4 വരെ പ്രദർശനം

കോട്ടയം | ജനത TV ന്യൂസ്

കോട്ടയം നാഗമ്പടം മൈതാനിയിൽ സംഘടിപ്പിച്ച ഫ്ലവർ ഷോയ്ക്ക് ഡിസംബർ 22ന് തുടക്കമായി.

പൂക്കളുടെ മനോഹര ലോകം ആസ്വദിക്കാൻ അവസരമൊരുക്കുന്ന പ്രദർശനം 2026 ജനുവരി 4 വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ ഫ്ലവർ ഷോ കാണാനാവും.

മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 9 മണി വരെ ആണ് പ്രവേശനം.

പ്രദർശനത്തിലേക്ക് പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും.

പാസിന്റെ വില 100 രൂപ ആയി നിശ്ചയിച്ചിട്ടുണ്ട്.

വിവിധതരം ദേശിയവും വിദേശവുമായ പുഷ്പങ്ങളാണ് ഫ്ലവർ ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കുടുംബസമേതം എത്തുന്നവർക്ക് ദൃശ്യവിരുന്നായി മാറുന്ന ഫ്ലവർ ഷോ, നഗരത്തിൽ വലിയ ജനശ്രദ്ധയാണ് നേടുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ