അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്തമാക്കും



ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ

അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്തമാക്കും

കോട്ടയം | ജനതാ ടിവി ന്യൂസ്

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിൽ അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. അനധികൃത മദ്യത്തിനെതിരേ രൂപീകരിച്ച ജനകീയ സമിതിയുടെ ജില്ലാതല യോഗത്തിലാണ് കളക്ടറുടെ നിർദേശം.

എക്സൈസ്–പോലീസ് സംയുക്ത പരിശോധനകൾ നടത്തണമെന്നും, പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാവണം പരിശോധനയെന്നും കളക്ടർ നിർദ്ദേശിച്ചു.

ജില്ലാ, താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് അറിയിച്ചു. പ്രധാന റോഡുകളിൽ വാഹന പരിശോധനയ്ക്കായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തും.

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഡി.ജെ പാർട്ടികൾ കർശനമായി നിരീക്ഷിക്കുമെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ. തോമസ് അറിയിച്ചു.

ക്രിസ്മസിന് മുമ്പായി എല്ലാ നിയോജകമണ്ഡലം തലങ്ങളിലും ജനകീയ സമിതി യോഗങ്ങൾ ചേരണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

യോഗത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ രാഗേഷ് ബി. ചിറയത്ത്, എസ്.ബി. ആദർശ്, കെ.ബി. ബിനു, വി.പി. അനൂപ് എന്നിവർ പങ്കെടുത്തു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ