കോട്ടയം: നിയുക്ത കോൺഗ്രസ് പഞ്ചായത്തംഗം അന്തരിച്ചു

 


കോട്ടയം: നിയുക്ത കോൺഗ്രസ് പഞ്ചായത്തംഗം അന്തരിച്ചു

കോട്ടയം മീനടം ഗ്രാമപഞ്ചായത്തിലെ നിയുക്ത അംഗമായ പ്രസാദ് നാരായണൻ (59) അന്തരിച്ചു. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന് ദാരുണാന്ത്യം സംഭവിച്ചത്.

അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മീനടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പ്രസാദ് നാരായണൻ 137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ രംഗത്തും നാട്ടിലും വലിയ ദുഃഖം വിതച്ചിരിക്കുകയാണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ