നന്ദി… ഒരുപാടൊരുപാട്…:സ്വതന്ത്ര കൂട്ടായ്മയുടെ വിജയാഘോഷം നാളെ മുതൽ



നന്ദി… ഒരുപാടൊരുപാട്…:സ്വതന്ത്ര കൂട്ടായ്മയുടെ വിജയാഘോഷം നാളെ മുതൽ


പാലാ: പ്രിയമുള്ളവരേ, കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ മനസോടെ സ്വീകരിച്ച സ്വതന്ത്ര കൂട്ടായ്മയുടെ വിജയാഘോഷ പരിപാടികൾ നാളെ മുതൽ പാലായിൽ ആരംഭിക്കും. വാർഡുകളിലെ 13, 14, 15 വാർഡുകൾ ഉൾപ്പെടുത്തി നടക്കുന്ന വിജയാഘോഷം നാളെ വൈകിട്ട് 6 മണിക്ക് പാലാ മുനിസിപ്പൽ പുളിങ്കുന്നത്ത് ഓർച്ചാർഡ് റിവർ മാൻഷൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ജനങ്ങളുടെ വിശ്വാസവും പിന്തുണയും കരുത്താക്കി മുന്നേറുന്ന ജനസദസിന്റെ ഈ പരിപാടി, ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നതിനുള്ള അവസരമായാണ് സംഘടിപ്പിക്കുന്നത്. വിജയപര്യന്തം നടത്തിയ പ്രവർത്തനങ്ങളും, ജനപങ്കാളിത്തവും പരിപാടിയിൽ അനുസ്മരിക്കും.


കക്ഷിരാഷ്ട്രീയ ഭേദമന്യേ, സുതാര്യമായും ജനകീയമായും മുന്നേറുന്ന ജനസദസിന്റെ ഈ വിജയം, പ്രദേശത്തെ രാഷ്ട്രീയ–സാമൂഹിക രംഗത്ത് പുതിയ പ്രതീക്ഷകൾ സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

വിജയാഘോഷ പരിപാടിയിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു 


പുളിക്കക്കണ്ടം കൗൺസിലേഴ്‌സ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ