കോൺഗ്രസിന്റെ നുണപ്രചരണങ്ങൾക്ക് ലോക്‌സഭയിൽ ശക്തമായ മറുപടി നൽകി അമിത് ഷാ




ജനത ന്യൂസ്

കോൺഗ്രസിന്റെ നുണപ്രചരണങ്ങൾക്ക് ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ശക്തമായ മറുപടി നൽകി. തിരഞ്ഞെടുപ്പ് ഹർജികൾ 45 ദിവസത്തിനകം സമർപ്പിക്കണമെന്നും, അതിന് ശേഷം ഹർജി നൽകാൻ സാധിക്കില്ലെന്നുമുള്ള നിയമം 1951-ൽ തന്നെ നിലവിൽ വന്നതാണെന്ന് അമിത് ഷാ വ്യക്തമാക്കി.

സിസിടിവി വിഷയത്തിലും സംഭവിച്ചിരിക്കുന്നത് ഇതുതന്നെയാണെന്നും, അന്ന് രാജ്യം ഭരിച്ചിരുന്നത് ബിജെപി അല്ലായിരുന്നുവെന്ന സത്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമായിരുന്നിട്ടും കോൺഗ്രസും രാഹുൽ ഗാന്ധിയും അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു.

രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാപരമായ നടപടികളെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും അമിത് ഷാ ലോക്‌സഭയിൽ വ്യക്തമാക്കി 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ