ജൈവകൃഷി: നൂറുമേനി വിളയിച്ച് ദേവമാതാ എൻ.എസ്.എസ്.
ജൈവകൃഷി: നൂറുമേനി വിളയിച്ച് ദേവമാതാ എൻ.എസ്.എസ്.
കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം തീർത്ഥാടന ദേവാലയത്തിലെ അഗ്രികൾച്ചറൽ പ്രമോഷൻ കൗൺസിലിന്റെയും ദേവമാതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ നടപ്പിലാക്കി വന്ന ജൈവകൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി.
ചീര, വെണ്ട, വെള്ളരിക്ക തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് ആധുനിക സംവിധാനങ്ങളോടുകൂടി സജ്ജീകരിച്ച പോളിഹൗസിൽ കൃഷി ചെയ്തത്. ജൈവകൃഷിയുടെ പ്രാധാന്യവും തൊഴിലെത്തിൻറെ മഹത്വവും വിദ്യാർത്ഥികളിൽ ബോധ്യപ്പെടുത്തുക, വിഷരഹിത പച്ചക്കറികളുടെ ഉൽപാദനവും ഉപയോഗവും ശീലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
വിളവെടുപ്പ് ചടങ്ങിന് ദേവമാതാ കോളേജ് മാനേജർ വെരി. റവ. ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, റവ. ഫാ. തോമസ് താന്നിമല എന്നിവർ നേതൃത്വം നൽകി.
അഗ്രികൾച്ചറൽ പ്രമോഷൻ കൗൺസിൽ അംഗം ശ്രീ ജിയോ കരികുളം, കൈകാരൻ ശ്രീ റെജി മിറ്റത്താനി, ജോസ് മണക്കാട്, എൻ.എസ്.എസ്. കോർഡിനേറ്റർമാരായ ശ്രീമതി വിദ്യാ ജോസ്, ജിതിൻ ജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Janatha TV News

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ