ദേശീയപാതകളിൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിച്ച് സർക്കാർ വക പാരിതോഷികം നൽകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
ദേശീയപാതകളിൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിച്ച് സർക്കാർ വക പാരിതോഷികം നൽകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
ദേശീയപാതയിൽ അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇത്തരം സാഹചര്യങ്ങളിൽ സഹായത്തിനെത്തുന്ന ‘ഗുഡ് സമാരിറ്റൻമാർക്ക്’ എതിരെ പോലീസ് നടപടികൾ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ മുന്നോട്ടുവരുന്ന സാധാരണ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ‘രാഹവീർ’ പദ്ധതിയുടെ ലക്ഷ്യമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. അപകടസമയങ്ങളിൽ ഭയം മൂലം പലരും സഹായിക്കാൻ മടിക്കുന്ന സാഹചര്യം മാറണമെന്നും, മനുഷ്യജീവൻ രക്ഷിക്കുന്നവർക്ക് നിയമപരമായ സംരക്ഷണവും സർക്കാർ അംഗീകാരവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യമാകെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും അപകട മരണനിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ