ദുഃഖം താങ്ങാൻ ആവാതെ ധ്യാൻ ശ്രീനിവാസൻ
മലയാള സിനിമയിലെ പ്രശസ്ത നടൻ, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മകൻ, നടൻ ധ്യാൻ ശ്രീനിവാസൻ, അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ടപ്പോൾ വേദന താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു.
മരണ വാർത്ത ധ്യാനിന്റെ 37-ാമത് ജന്മദിനത്തോടൊപ്പം ലഭിച്ചതിനാൽ, കുടുംബത്തിന് ഇരട്ട വേദനയായി. ഭാര്യയും അമ്മയും ദു:ഖത്തില്‍ ആയിരുന്നു. ധ്യാനിന്റെ വികാരപ്രകടനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
മലയാള സിനിമാ ലോകത്തിലെ പ്രമുഖരും സുഹൃത്തുക്കളും ശ്രീനിവാസന്റെ വിടവാങ്ങലിനെ അനുസ്മരിക്കുകയും, അദ്ദേഹത്തിന്റെ വലിയ സംഭാവനകൾ മുൻനിർത്തി അനുശോചനം അറിയിക്കുകയും ചെയ്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ