ഒമാനിൽ നിന്ന് മോദിക്ക് പ്രത്യേക യാത്രാ ആദരം
ഒമാനിൽ നിന്ന് മോദിക്ക് പ്രത്യേക യാത്രാ ആദരം
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മടക്കയാത്രയ്ക്കിടെ അപൂർവമായ സ്നേഹാദരം. ഒമാൻ സുൽത്താന്റെ സഹോദരനും രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയുമായ സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സയീദ്, കൈകൂപ്പി അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് യാത്രാശംസകൾ നേർന്നു.
മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെയും ആചാരങ്ങളെയും മാനിച്ചുള്ള ഈ സൽപ്രവർത്തനം, ഇന്ത്യ–ഒമാൻ സൗഹൃദ ബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകവേദിയിൽ നേടുന്ന ആദരവും അംഗീകാരവും ഈ ദൃശ്യത്തിൽ വീണ്ടും തെളിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ