ആദിസ് അബാബയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി
ആദിസ് അബാബയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി;
വിമാനത്താവളത്തിൽ പ്രധാനമന്ത്രി അബിയ് അഹമ്മദ് അലി സ്വീകരിച്ചു
ആദിസ് അബാബ: പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പസമയം മുമ്പ് എത്യോപ്യയുടെ തലസ്ഥാനമായ ആദിസ് അബാബയിൽ എത്തി. വിമാനത്താവളത്തിൽ എത്യോപ്യൻ പ്രധാനമന്ത്രി അബിയ് അഹമ്മദ് അലി നേരിട്ട് എത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചത് ശ്രദ്ധേയമായി.
എത്യോപ്യ സമ്പന്നമായ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരവും ഉള്ള രാഷ്ട്രമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യക്കും എത്യോപ്യക്കും ആഴത്തിലുള്ള സാംസ്കാരിക–സിവിലൈസേഷണൽ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളുടെയും സഹകരണം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എത്യോപ്യൻ നേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ