ദേശീയ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനം; കേദാർനാഥ് കെ.എസ്.ന് സിൽവർ മെഡൽ
ദേശീയ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനം; കേദാർനാഥ് കെ.എസ്.ന് സിൽവർ മെഡൽ
ലഖ്‌നൗ / ഉത്തർപ്രദേശ്:
ഉത്തർപ്രദേശിൽ നടന്ന നാഷണൽ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാന നേട്ടം. 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ഹൈജമ്പ് ഇനത്തിൽ 1.99 മീറ്റർ ഉയരം ചാടിയാണ് ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ കേദാർനാഥ് കെ.എസ്. സിൽവർ മെഡൽ കരസ്ഥമാക്കിയത്.
കടുത്ത മത്സരത്തിനിടയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേദാർനാഥ് കേരളത്തിനുവേണ്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ചെറുപ്പം തന്നെ ദേശീയ തലത്തിൽ കഴിവ് തെളിയിച്ച കേദാർനാഥിന്റെ വിജയം കേരളത്തിലെ കായിക ലോകത്തിന് വലിയ പ്രതീക്ഷയാകുകയാണ്.
കേദാർനാഥിന്റെ ഈ നേട്ടത്തിന് കായിക പ്രേമികളും പരിശീലകരും അഭിനന്ദനങ്ങൾ അറിയിച്ചു. വരാനിരിക്കുന്ന ദേശീയ–അന്തർദേശീയ മത്സരങ്ങളിൽ കേരളത്തിനും രാജ്യത്തിനും കൂടുതൽ മെഡലുകൾ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ