മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയിൽ
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയിൽ
തിരുവനന്തപുരം:
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കൻ സ്വദേശിയെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസാണ് ഇയാൾ ധരിച്ചിരുന്നത്.
ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് ഗ്ലാസ് ധരിച്ച് പ്രവേശിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. നിലവിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
സ്മാർട്ട് ഫോൺ സ്ക്രീൻ പോലെ തന്നെ സന്ദേശങ്ങളും ചിത്രങ്ങളും കാണാൻ കഴിയുന്ന ഈ ഗ്ലാസിൽ ക്യാമറ സംവിധാനം ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും, അതിലൂടെ ഫോട്ടോകൾ പകർത്താൻ സാധിക്കുമെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് ക്ഷേത്ര സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഇത് സുരക്ഷാ വീഴ്ചയാണോ, അതോ സാങ്കേതിക അജ്ഞത മൂലമുണ്ടായ സംഭവമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ