സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന ഒരു കൊമ്പ് എടുത്ത്, മുതലയെ തുടർച്ചയായി അടിച്ചാണ് അജയ് പ്രതികരിച്ചത്

 


ആഗ്ര | റിപ്പോർട്ട്

ആഗ്രയിൽ പത്ത് വയസ്സുകാരന്റെ അസാധാരണ ധൈര്യത്തിന്റെ കഥയാണ് ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നത്. ഗ്രാമത്തിലെ നദിയിൽ കുളിക്കുകയായിരുന്ന അച്ഛന്റെ കാലിൽ മുzxതല പിടിച്ചപ്പോൾ, ഒരു നിമിഷം പോലും ഭയപ്പെടാതെ ഇടപെട്ട കുട്ടിയാണ് അജയ് രാജ്.

സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന ഒരു കൊമ്പ് എടുത്ത്, മുതലയെ തുടർച്ചയായി അടിച്ചാണ് അജയ് പ്രതികരിച്ചത്. കുട്ടിയുടെ സമയോചിതമായ ഇടപെടൽ മൂലം മുതല അച്ഛന്റെ കാൽ വിട്ട് മാറുകയായിരുന്നു. ഇതോടെയാണ് വൻ ദുരന്തം ഒഴിവായത്.

അജയിയുടെ ധൈര്യവും സാന്നിധ്യബുദ്ധിയും അച്ഛന്റെ ജീവൻ രക്ഷിച്ചു.

കുട്ടിയുടെ ഈ അപൂർവ വീരത്വത്തെ രാജ്യം ആദരിക്കുകയാണ്.

അജയ് രാജിന് പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാരം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. രാജ്യത്തെ കുട്ടികളിൽ അപൂർവ ധൈര്യവും ഉത്തരവാദിത്വവും പ്രകടിപ്പിച്ചവർക്കാണ് ഈ പുരസ്കാരം നൽകുന്നത്.

ഒരു സാധാരണ കുട്ടിയുടെ അസാധാരണ ധൈര്യം…

ഇന്നത്തെ ഇന്ത്യയ്ക്ക് പ്രചോദനമായ കഥ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ