പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിക്ക് ചരിത്ര മുന്നേറ്റം
പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിക്ക് ചരിത്ര മുന്നേറ്റം
പൂഞ്ഞാർ തെക്കേക്കരയിൽ അധികാരം, മറ്റ് പഞ്ചായത്തുകളിൽ ശക്തമായ സാന്നിധ്യം
പൂഞ്ഞാർ | ജനതാ ടിവി ന്യൂസ്
പൂഞ്ഞാർ മണ്ഡലത്തിലെ തീക്കോയ്, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിൽ ബിജെപി ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 8 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തി.
തിടനാട് പഞ്ചായത്തിൽ 5 മെമ്പർമാരെയും പൂഞ്ഞാർ പഞ്ചായത്തിൽ 4 മെമ്പർമാരെയും വിജയിപ്പിച്ച് ഇരു പഞ്ചായത്തുകളിലും മുഖ്യ പ്രതിപക്ഷമായി ബിജെപി മാറി.
അതേസമയം, തീക്കോയ് പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നു.
ഈ ചരിത്ര വിജയത്തിന് വേണ്ടി രാപകൽ ഇല്ലാതെ പ്രവർത്തിച്ച ബിജെപി പ്രവർത്തകർക്കും ഭാരവാഹികൾക്കും നേതാക്കൾ അഭിനന്ദനമറിയിച്ചു. പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവരോടൊപ്പം മുന്നിൽ നിന്ന് പോരാടിയ പ്രിയ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന് പ്രത്യേക അഭിവാദ്യങ്ങളും നേർന്നു.
പൂഞ്ഞാർ മണ്ഡലത്തിലെ ബിജെപിയുടെ വളർച്ച പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കമാകുന്നതായി വിലയിരുത്തപ്പെടുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ