എത്യോപ്യയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
എത്യോപ്യയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
അഡിസ് അബാബ | ജനതാ ടിവി ന്യൂസ്
എത്യോപ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈ അപൂർവ ബഹുമതി രാജ്യത്തെ 140 കോടി ഇന്ത്യക്കാർക്കും സമർപ്പിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യ–എത്യോപ്യ സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന നിമിഷമാണിതെന്ന് വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനവും നേതൃപാടവവും ഉയരുന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപെടുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ