തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ പ്രതിഫല കണക്ക് അറിയാം
🗳️ മെംബറുടെ ശമ്പളം എത്ര? മേയർക്കും പഞ്ചായത്ത് പ്രസിഡന്റിനും എന്ത് ലഭിക്കും?
തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ പ്രതിഫല കണക്ക് ഇങ്ങനെ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ,
മെംബർമാരുടെ ശമ്പളം എത്രയാണ്? പഞ്ചായത്ത് പ്രസിഡന്റ്, മേയർ എന്നിവർക്കെത്ര പ്രതിഫലം ലഭിക്കും?
എന്ന ചോദ്യങ്ങളാണ് ഇപ്പോൾ പൊതുജനങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.
ജനപിന്തുണയോടെ അധികാരത്തിലെത്തുന്ന ജനപ്രതിനിധികൾക്ക് ലഭിക്കുന്നത് വലിയ ശമ്പളമല്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ശമ്പളത്തിന് പകരം ‘ഓണറേറിയം’ ആണ് അനുവദിച്ചിരിക്കുന്നത്.
ഇത് അവസാനമായി പരിഷ്‌കരിച്ചത് 2016-ലാണ്.
പ്രതിമാസ ഓണറേറിയത്തിന് പുറമേ, തദ്ദേശസ്ഥാപന യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി ബത്തയും ലഭിക്കും.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർക്ക് 250 രൂപയും,
അംഗങ്ങൾക്ക് 200 രൂപയുമാണ് ഓരോ യോഗത്തിനും ലഭിക്കുന്നത്.
പ്രതിമാസം പരമാവധി 1250 രൂപ വരെ ഈ ഇനത്തിൽ കൈപ്പറ്റാം.
തദ്ദേശസ്ഥാപനങ്ങളിലെ ഏറ്റവും ഉയർന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്.
🔹 ജില്ലാ പഞ്ചായത്ത്
- പ്രസിഡന്റ് : ₹15,800
- വൈസ് പ്രസിഡന്റ് : ₹13,200
- സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ : ₹9,400
- അംഗം : ₹8,800
🔹 കോർപ്പറേഷൻ
- മേയർ : ₹15,800
- ഡെപ്യൂട്ടി മേയർ : ₹13,200
- സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ : ₹9,400
- കൗൺസിലർ : ₹8,200
🔹 നഗരസഭ
- ചെയർമാൻ : ₹14,600
- വൈസ് ചെയർമാൻ : ₹12,000
- സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ : ₹8,800
- കൗൺസിലർ : ₹7,600
🔹 ബ്ലോക്ക് പഞ്ചായത്ത്
- പ്രസിഡന്റ് : ₹14,600
- വൈസ് പ്രസിഡന്റ് : ₹12,000
- സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ : ₹8,800
- അംഗം : ₹7,600
🔹 ഗ്രാമ പഞ്ചായത്ത്
- പ്രസിഡന്റ് : ₹13,200
- വൈസ് പ്രസിഡന്റ് : ₹10,600
- സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ : ₹8,200
- അംഗം : ₹7,000
👉 ജനസേവനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദവികളുടെ മുഖ്യലക്ഷ്യം എന്നും,
വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ ഇല്ലെന്നതും ഈ കണക്കുകൾ വ്യക്തമാക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ