ബിജെപി രാമപുരം പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം പാർട്ടി ഓഫിസിൽ നടന്നു.






ബിജെപി രാമപുരം പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം പാർട്ടി ഓഫിസിൽ നടന്നു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പയസ് തച്ചുമുറി അധ്യക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ. കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു.


യോഗത്തിൽ പാർട്ടിക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച കൂടപ്പുലം വാർഡ് നിയുക്ത അംഗം എം. പി. ശ്രീനിവാസൻ, ഏഴാച്ചേരി നിയുക്ത വാർഡ് അംഗം ശ്രീക്കുട്ടൻ, ബിജെപി ജില്ലാ കമ്മിറ്റി അംഗം മനോജ് തടത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി. ആർ., മണ്ഡലം പ്രഭാരി ബിജു കെ. കെ., മണ്ഡലം മീഡിയ കൺവീനർ ജയകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അനൂപ് കുമാർ, ജനറൽ സെക്രട്ടറി രാജേഷ് ടി. എസ്. എന്നിവരടക്കം നിരവധി നേതാക്കൾ പങ്കെടുത്തു.


യോഗത്തിനിടെ എം. പി. ശ്രീനിവാസനെ ഏകകണ്ഠമായി ബിജെപി രാമപുരം പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറായി തെരഞ്ഞെടുത്തു.
പഞ്ചായത്തിൽ ശക്തമായ പ്രതിപക്ഷ പ്രവർത്തനത്തിനും ജനകീയ വിഷയങ്ങളിൽ കൂടുതൽ ഇടപെടലിനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ