ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വടക്കുകിഴക്കൻ മേഖലയുടെ സംസ്കാരവും പ്രകൃതി സൗന്ദര്യവും ഒരുമിപ്പിക്കുന്ന ഗോഹട്ടിയിലെ പുതിയ വിമാനത്താവള ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

പ്രതിവർഷം 1.3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഈ ടെർമിനൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വളർച്ചാ കവാടമാകുമെന്ന് വിലയിരുത്തൽ.

അസമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദലോയിയുടെ പേരിലാണ് വിമാനത്താവളം. ബർദലോയിയുടെ 80 അടി ഉയരമുള്ള ശിൽപ്പവും പ്രധാനമന്ത്രി അനാവരണം ചെയ്തു.

‘ബാംബു ഓർക്കിഡ്സ്’ തീമിൽ, 1.4 ലക്ഷം ചതുരശ്ര മീറ്ററിൽ നിർമിച്ച ടെർമിനൽ അസമിന്റെ ജൈവവൈവിധ്യവും സാംസ്കാരിക പൈതൃകവും ദൃശ്യവത്കരിക്കുന്നു.

ടൂറിസവും യാത്രയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ടെർമിനൽ വടക്കുകിഴക്കൻ ഇന്ത്യയുടെ വികസനത്തിന് പുതിയ ഊർജമാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ