മതവികാരം വൃണപ്പെടുത്തി എന്ന പേരിൽ പോലീസ് നടപടി; ഇത് വിനാശകാലത്തെ വിപരീതബുദ്ധിയുടെ ഉദാഹരണം” – മുൻ ഡിജിപി സെൻകുമാർ ഐപിഎസ്

 


ജനത ന്യൂസ് | കേരളം

“മതവികാരം വൃണപ്പെടുത്തി എന്ന പേരിൽ പോലീസ് നടപടി; ഇത് വിനാശകാലത്തെ വിപരീതബുദ്ധിയുടെ ഉദാഹരണം” – മുൻ ഡിജിപി സെൻകുമാർ ഐപിഎസ്

പരിഹാസ ഗാനം (പാരഡി പാട്ട്) മതവികാരം വൃണപ്പെടുത്തിയെന്ന പേരിൽ കേസെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ സംസ്ഥാന പോലീസ് മേധാവി സെൻകുമാർ ഐപിഎസ്. “അന്തം വിട്ടവർ എന്തും ചെയ്യും” എന്ന കടുത്ത പരാമർശത്തോടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്.

എം.എഫ്. ഹുസൈൻ സരസ്വതി ദേവിയെ നഗ്നയായി ചിത്രീകരിച്ചപ്പോഴും, അയ്യപ്പനെ ആർത്തവരക്തത്തിൽ മുക്കിയ സംഭവങ്ങളിലുമൊക്കെ അത്തരം പ്രവർത്തനങ്ങളെ ആദരിക്കാൻ പോലും തയ്യാറായ സർക്കാരിന്റെ നിർദേശപ്രകാരം തന്നെയാകും ഇപ്പോഴത്തെ പോലീസ് നടപടിയെന്നും സെൻകുമാർ കുറ്റപ്പെടുത്തി.

ധൂർത്തും പക്ഷപാതവും വികസനമില്ലായ്മയും കടമെടുക്കലും ധാർഷ്ട്യവും മുഖമുദ്രയാക്കിയ സർക്കാരിന് ഇനി എത്ര ആയുസുണ്ടെന്നത് പോലീസ് ഇതുവരെ തിരിച്ചറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനയും നിയമങ്ങളും അനുസരിച്ചായിരിക്കണം അന്വേഷണങ്ങളെന്നും, അതിന് വിരുദ്ധമായി നടത്തിയ ഒരു അന്വേഷണം കോടതി അടുത്തിടെ തന്നെ പൊളിച്ചുകാട്ടിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

2017 മുതൽ തന്നെ “സംശയം തെളിവാകില്ല” എന്ന് താൻ പറഞ്ഞുവരുന്നതാണെന്നും, നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം തുടങ്ങേണ്ടിയിരുന്നത് നടിയുടെ യാത്രാവിവരങ്ങൾ പൾസർ സുനിക്ക് ആരാണ് ചോർത്തി നൽകിയതെന്ന ചോദ്യത്തിൽ നിന്നായിരുന്നുവെന്നും മുൻ ഡിജിപി വ്യക്തമാക്കി.

കോടതി വിധികൾ കൃത്യമായി വായിച്ച് ശ്രീജിത്തും അനിലും ഉൾപ്പെടെയുള്ളവർ വിശദീകരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് സത്യം മനസ്സിലാകുന്നുണ്ടെന്നും സെൻകുമാർ പറഞ്ഞു. “കമഴ്ത്തിവെച്ച കുടങ്ങളിൽ മാത്രമാണ് വെള്ളം വീഴാത്തത്; പിന്നെ ദുരഭിമാനികൾക്കും” എന്ന ഉപമയിലൂടെയാണ് അദ്ദേഹം തന്റെ വിമർശനം ശക്തമാക്കിയത്.

ഓരോ നിമിഷവും വിധിയെഴുത്ത് നേരിടുന്നവരാണ് പോലീസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഭയമുക്തരായി സത്യസന്ധരായി കർമ്മം ചെയ്യണമെന്നും ആഹ്വാനം ചെയ്തു.

“സത്യമേവ ജയതേ” എന്ന വാക്കുകളോടെയാണ് മുൻ ഡിജിപി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ