മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ ഭേദഗതി ബില്ല് പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ ഭേദഗതി ബില്ല് പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ന്യൂഡൽഹി:
ലോക്സഭയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമവുമായി (MGNREGA) ബന്ധപ്പെട്ട ഭേദഗതി ബില്ലിനെച്ചൊല്ലി വൻ പ്രതിഷേധം. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പാവപ്പെട്ടവരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സർക്കാർ ബില്ല് അവതരിപ്പിച്ചതെന്ന് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ബില്ലിനെതിരായ പ്രതിഷേധം മഹാത്മാഗാന്ധിയുടെ ആശയങ്ങളെയും തൊഴിലുറപ്പ് പദ്ധതിയുടെ ആത്മാവിനെയും അവഹേളിക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു.
ബില്ലിലെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ടതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ ഭേദഗതി ബില്ല് ലോക്സഭയിൽ പാസാക്കിയത്.
സഭയിലെ പ്രതിപക്ഷത്തിന്റെ നടപടികളെ ശക്തമായി അപലപിക്കുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ജനാധിപത്യപരമായ ചർച്ചകൾക്ക് പകരം കലാപരമായ സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്സഭയിൽ ഇന്ന് ഡൽഹിയിലെ ഗുരുതരമായ വായു മലിനീകരണ പ്രശ്നം സംബന്ധിച്ച് പ്രത്യേക ചർച്ച നടക്കും.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ