ഒമാൻ രാജ്യത്തെ പരമോന്നത ബഹുമതി നേടി പ്രധാന മന്ത്രി നരേന്ദ്രമോഡി.
ഒമാൻ രാജ്യത്തെ പരമോന്നത ബഹുമതി നേടി പ്രധാന മന്ത്രി നരേന്ദ്രമോഡി.
ഇന്ത്യ–ഒമാൻ സൗഹൃദത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി മോദി
ഒമാൻ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ
‘ഓർഡർ ഓഫ് ഒമാൻ – ഫസ്റ്റ് ക്ലാസ്’
സ്വീകരിച്ചതിൽ അഭിമാനവും നന്ദിയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒമാൻ ഭരണാധികാരി
സുൽത്താൻ ഹൈതം ബിൻ താരിഖിനോടും,
ഒമാൻ സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും
പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഇന്ത്യയും ഒമാനും തമ്മിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ശക്തമായ പ്രതീകമാണ് ഈ ബഹുമതിയെന്ന്
പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
നൂറ്റാണ്ടുകളായി ഇന്ത്യയും ഒമാനും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തെക്കുറിച്ചും മോദി തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
മണ്ഡവിയിൽ നിന്ന് മസ്‌കത്ത് വരെ
കടൽമാർഗ്ഗ വ്യാപാരത്തിലൂടെ ബന്ധം സ്ഥാപിച്ച
നമ്മുടെ പൂർവ്വികരാണ് ഈ സൗഹൃദത്തിന്റെ അടിത്തറയിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിൽ
അറബിക്കടൽ ശക്തമായ ഒരു പാലമായി മാറിയിരിക്കുകയാണെന്നും
ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കും,
ഇരുരാജ്യങ്ങളുടെ പുരോഗതിക്ക് സംഭാവന നൽകിയ
കടൽയാത്രികർക്കുമാണ് സമർപ്പിക്കുന്നതെന്നും
പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
📺 ജനത ടിവി ന്യൂസ്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ