ഒമാനിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഗാർഡ് ഓഫ് ഓണർ നൽകി ഔദ്യോഗിക സ്വീകരണം
ജനത ടിവി ന്യൂസ്
ഒമാനിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഗാർഡ് ഓഫ് ഓണർ നൽകി ഔദ്യോഗിക സ്വീകരണം
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. മസ്കറ്റ് വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി ഒമാൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. ഒമാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സയീദ് വിമാനത്താവളത്തിൽ മോദിയെ വരവേറ്റു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഒമാനിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. ഇന്ത്യ–ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ഔദ്യോഗിക സന്ദർശനം നടക്കുന്നത്.
സന്ദർശനത്തിനിടെ ഇന്ത്യയും ഒമാനും തമ്മിൽ പ്രധാനപ്പെട്ട വ്യാപാര കരാർ ഒപ്പുവയ്ക്കും. ഇന്ത്യ–ഒമാൻ സ്വതന്ത്ര വ്യാപാര കരാറിന് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ സന്ദർശനം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ