മോഡിക്ക് നന്ദി പറഞ് കേരളം
നന്ദി മോദി… സംസ്ഥാനത്തെ പഞ്ചായത്തുകൾക്ക് കേന്ദ്രസർക്കാരിന്റെ 260.20 കോടി രൂപയുടെ ആശ്വാസം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി കേന്ദ്ര സർക്കാർ 260.20 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായിരുന്ന പഞ്ചായത്തുകൾക്ക് വലിയ ആശ്വാസമായി.
2025–26 സാമ്പത്തിക വർഷത്തേക്കുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും ഈ ധനസഹായം ലഭിക്കും.
പ്രാദേശിക വികസന പ്രവർത്തനങ്ങളായ റോഡ് അറ്റകുറ്റപ്പണികൾ, തെരുവ് വിളക്കുകൾ, ശുചീകരണം തുടങ്ങിയ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന ‘അൺടൈഡ് ഫണ്ടായി’ ആണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന Politics of Performance എന്ന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി വിലയിരുത്തപ്പെടുന്നത്.
Janatha TV News
#PoliticsOfPerformance

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ