പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയ്ക്ക് പ്രത്യേക പരിഗണന നൽകി സമഗ്ര വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം.

 


പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയ്ക്ക് പ്രത്യേക പരിഗണന നൽകി സമഗ്ര വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയാണ് തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസന പദ്ധതി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കൈമാറിയത്.


ശബരിമല നിലകൊള്ളുന്ന ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരുവല്ലയെ തീർത്ഥാടന ഗേറ്റ്‌വേയായി വികസിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടകരെ കൂടാതെ ചക്കുളത്തുകാവ്, ദക്ഷിണ തിരുപ്പതി ശ്രീവല്ലഭ ക്ഷേത്രം, പരുമല പള്ളി, മരാമൺ കൺവെൻഷൻ, നിരണം പള്ളി, മലയാളപ്പുഴ ക്ഷേത്രം, ഇടത്തുവ പള്ളി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ വലിയ ഒഴുക്ക് കണക്കിലെടുത്ത് പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

തീർത്ഥാടകർക്ക് സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം വികസനം, വിശ്രമ കേന്ദ്രങ്ങൾ, പാർക്കിംഗ് സംവിധാനങ്ങൾ, ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി തിരുവല്ല സ്റ്റേഷൻ നവീകരിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു.

കൂടാതെ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾക്കും അമൃത എക്സ്പ്രസിനും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം പ്രത്യേകം ഉന്നയിച്ചു.

വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ