രാമപുരം മൈക്കിൾ പ്ലാസാ കൺവൻഷൻ സെന്ററിൽ വെച്ച് നടന്ന ബിജെപി പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകന യോഗം ശ്രദ്ധേയമായി. യോഗത്തിൽ രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ പയസ്അ ജോസഫ്ധ്യ ക്ഷത വഹിച്ചു.

 



രാമപുരം മൈക്കിൾ പ്ലാസാ കൺവൻഷൻ സെന്ററിൽ വെച്ച് നടന്ന ബിജെപി പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകന യോഗം ശ്രദ്ധേയമായി. യോഗത്തിൽ രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ശ്രീ പയസ്അ ജോസഫ്ധ്യ ക്ഷത വഹിച്ചു.

കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ. സരിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് തലത്തിൽ പാർട്ടി നേടിയ മുന്നേറ്റങ്ങളും, ഭാവിയിലെ സംഘടനാ ശക്തിപ്പെടുത്തലിനുള്ള പ്രവർത്തന ദിശയും അദ്ദേഹം വിശദീകരിച്ചു.


മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ് ഏഴാച്ചേരി വിഷയാവതരണം നടത്തി. തിരഞ്ഞെടുപ്പിലെ അനുഭവങ്ങൾ വിലയിരുത്തിയ അദ്ദേഹം, വരുന്ന തദ്ദേശ സ്വയംഭരണവും നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമാക്കി ശക്തമായ പ്രവർത്തനം അനിവാര്യമാണെന്ന് വ്യക്തമാക്കി.


യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ദീപു മേതിരി, മണ്ഡലം പ്രഭാരി ബിജു കുമാർ, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് ടി.എസ് എന്നിവർ സംസാരിച്ചു. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും ജനകീയ വിഷയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും പ്രവർത്തകരുടെ പങ്ക് നിർണായകമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

യോഗത്തിന്റെ ഭാഗമായി, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളെ ചടങ്ങിൽ ആദരിക്കുകയും, അവരുടെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിക്കുകയും ചെയ്തു.

— ജനത TV ന്യൂസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ