വികസിത കേരളം എന്ന ആശയത്തിൽ ആകൃഷ്ടനായി മുൻ ദേവികുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ശ്രീ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു.
മാറാത്തത് ഇനി മാറും: മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം:
വികസിത കേരളം എന്ന ആശയത്തിൽ ആകൃഷ്ടനായി മുൻ ദേവികുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ശ്രീ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു.
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
കേരളത്തിന്റെ വികസനത്തിന് പുതിയ ദിശ നൽകുന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും, അതാണ് തന്റെ രാഷ്ട്രീയ തീരുമാനത്തിന് പ്രചോദനമായതെന്നും ശ്രീ എസ്. രാജേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാന നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ