ജൂൺ 13-ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതിയുടെ പ്രവർത്തനം

 

ജനത ന്യൂസ് | തിരുവനന്തപുരം

Pinarayi Vijayan ദേശീയ സുരക്ഷയുടെ മറവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes) രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ചു.

ജൂൺ 13-ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതിയുടെ പ്രവർത്തനം വിലയിരുത്തിയതായും, Mohan Bhagwat ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രസംഗങ്ങളുടെ ഉള്ളടക്കമാണ് സമിതിയുടെ പ്രവർത്തനരീതിക്ക് അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ/പൗരത്വ രജിസ്റ്ററുകളുടെയും തുടർച്ചയായാണ് ഈ സമിതിയെ കാണേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു.

കൃത്യമായ ഇടവേളകളിൽ നടത്തേണ്ട ഔദ്യോഗിക സെൻസസ് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ബോധപൂർവം വൈകിപ്പിച്ച കേന്ദ്ര സർക്കാർ, ജനസംഖ്യാ വ്യതിയാന സമിതി രൂപീകരിച്ചതിലൂടെ വിദ്വേഷ രാഷ്ട്രീയത്തിന് പ്രോത്സാഹനം നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഔദ്യോഗിക സെൻസസ് വിവരങ്ങൾ ലഭിക്കുന്നതിന് മുമ്പുതന്നെ അതിർത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങൾക്കിടയിൽ ഭീതിയും വിഭജനവും സൃഷ്ടിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയുടെ മറവിൽ പൗരത്വ പരിശോധന നടത്താൻ കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അതേ മാതൃകയിൽ, തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ സെൻസസിന് മുൻപ് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വ്യതിയാനം പഠിക്കാൻ സമിതിയെ നിയോഗിച്ചിരിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഫെഡറൽ തത്വങ്ങളെ അവഗണിച്ച് സംസ്ഥാന സർക്കാരുകളുമായി ആലോചന നടത്താതെയാണ് സമിതിയെ അടിച്ചേൽപ്പിക്കുന്നതെന്നും, വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള അജണ്ടയ്‌ക്കെതിരെ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സെൻസസിന്റെ ഭാഗമായി കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും, ജനസംഖ്യാ വ്യതിയാന സമിതിയുടെ പശ്ചാത്തലത്തിൽ അത്തരം ജാഗ്രത തുടരാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

– ജനത ന്യൂസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ