വേൾഡുകപ്പിലെ ഏറ്റവും പ്രായമേറിയ ഹാട്രിക് ഇനി മെസിയുടെ പേരിൽ

 

വേൾഡുകപ്പിലെ ഏറ്റവും പ്രായമേറിയ ഹാട്രിക് ഇനി മെസിയുടെ പേരിൽ


ഇന്നലെ രാത്രി നടന്ന മത്സരങ്ങൾക്ക് ശേഷം വേൾഡുകപ്പ് ഓൾടൈം ടോപ് സ്കോറർമാരുടെ പട്ടികയിൽ 14 ഗോളുകളുമായി ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ, 13 ഗോളുകളുമായി ലയണൽ മെസിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ അർജന്റീനൻ നായകൻ ചരിത്രം വീണ്ടും തിരുത്തിയെഴുതി.


അൾജീരിയക്കെതിരായ മത്സരത്തിൽ ഹാട്രിക്ക് നേടിയ മെസി, 38-ാം വയസ്സിൽ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഹാട്രിക് നേട്ടക്കാരനായി. ഈ മൂന്ന് ഗോളുകളോടെ മെസിയുടെ ലോകകപ്പ് ഗോൾനേട്ടം 16 ആയി ഉയർന്നു. ഇതോടെ ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമാണ് മെസി എത്തിയത്.


നിലവിൽ ലോകകപ്പ് ഓൾടൈം ടോപ് സ്കോറർമാരുടെ പട്ടികയിൽ ക്ലോസെയും മെസിയും 16 ഗോളുകളോടെ ഒന്നാം സ്ഥാനം പങ്കിടുമ്പോൾ, 14 ഗോളുകളുമായി എംബാപ്പെ തൊട്ടുപിന്നിലുണ്ട്. ഈ ലോകകപ്പ് കിരീടപ്പോരാട്ടത്തിനൊപ്പം, ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഗോൾവേട്ടക്കാരനാകാനുള്ള പോരാട്ടത്തിനും സാക്ഷിയാകുകയാണ്.


കഴിഞ്ഞ ലോകകപ്പിൽ പുറത്തെടുത്ത അതേ മികവ് ഇത്തവണയും മെസിക്ക് തുടരാനാകുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്കിലൂടെ എല്ലാ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അർജന്റീനയുടെ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായി മെസി വീണ്ടും മാറിയിരിക്കുകയാണ്.


കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തിയ മെസി-എംബാപ്പെ പോരാട്ടത്തിന്റെ മറ്റൊരു അധ്യായം കൂടിയാണ് ഇത്തവണത്തെ ലോകകപ്പ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Janatha News

#FIFAWorldCup2026 #Messi #Argentina #Mbappe #JanathaNews

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ