മാർ ആഗസ്തീനോസ് കോളേജിന്റെ പ്രഥമ 'അക്ഷരദീപം' സാഹിത്യ പുരസ്കാരം പെരുമ്പടവം ശ്രീധരന്
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരമായ ‘അക്ഷരദീപം’ പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് സമ്മാനിച്ചു.
ഇലഞ്ഞിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ഫാ. ബോബി ജോൺ, അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്നാണ് പുരസ്കാരം കൈമാറിയത്.
10,001 രൂപയും പ്രശസ്തി ഫലകവും ഉൾപ്പെടുന്നതാണ് അക്ഷരദീപം പുരസ്കാരം.
വായനാദിനാചരണത്തിന്റെ ഭാഗമായി കോളേജിൽ സംഘടിപ്പിക്കുന്ന ഗ്രന്ഥപരിചയം, പുസ്തക നിരൂപണം, വിവിധ സാഹിത്യ മത്സരങ്ങൾ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
“വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. സാഹിത്യകൃതികൾ വായിക്കാത്ത ഒരാൾക്കും മനുഷ്യസ്നേഹത്തിന്റെ ആഴം തിരിച്ചറിയാൻ കഴിയില്ല” എന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യ പ്രതിഭകളോടുള്ള ആദരവ് വർധിപ്പിക്കുന്നതിനുമായി സാഹിത്യവാരവും അക്ഷരദീപം പുരസ്കാരവും ആരംഭിച്ചതായി കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അറിയിച്ചു.
JANATHA TV
VOICE OF THE PEOPLE

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ