അടിവസ്ത്രത്തിൽ ഒളിപ്പിച്ച എംഡിഎംഎ; യുവാവും യുവതിയും പിടിയിൽ
അടിവസ്ത്രത്തിൽ ഒളിപ്പിച്ച എംഡിഎംഎ; യുവാവും യുവതിയും പിടിയിൽ
വടക്കഞ്ചേരി: ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിലായി. കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ 9 മണിയോടെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് രണ്ട് ട്രാവൽ ബസുകളിലായി എത്തിയ ഇവർ, മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര തുടരാൻ കാത്തുനിൽക്കുന്നതിനിടെയാണ് പൊലീസ് വലയിലായത്.
ഓപ്പറേഷൻ തൂഫാൻ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പിടിയിലായവരിൽ നിന്ന് ആകെ 45.253 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇതിൽ 24.089 ഗ്രാം ഷാഹുൽ സുനീറിന്റെ പാന്റ് പോക്കറ്റിൽ നിന്നും 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്നാണ് ലഹരിവസ്തു വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
#MDMA #DrugBust #Vadakkenchery #KeralaPolice #OperationToofan #JanathaTVNews

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ