ബിജെപി പാലാ മണ്ഡലം പഠനശിബിരത്തിന് തുടക്കം; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

 


ജനത TV ന്യൂസ്


ബിജെപി പാലാ മണ്ഡലം പഠനശിബിരത്തിന് തുടക്കം; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു


കോട്ടയം: ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഅഭിയാൻ പരിപാടിയുടെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനശിബിരം ഐൻകൊമ്പ് അംബികാ വിദ്യാഭവനിൽ നടന്നു.



ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി ശിബിരത്തിന് തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു.


ശിബിരത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ലിജിൻലാൽ നിർവഹിച്ചു.



തുടർന്ന് നടന്ന വിവിധ സെഷനുകളിൽ എൻ.കെ. ശശികുമാർ, സുമിത് ജോർജ്, ഷോൺ ജോർജ്, എൻ. ഹരി, പി.ജി. ബിജുകുമാർ, ടി.എൻ. ഹരികുമാർ, അഡ്വ. നാരായണൻ നമ്പൂതിരി, ബിനീഷ് ചൂണ്ടച്ചേരി, സരീഷ് കുമാർ, ടി.എ. ഹരികൃഷ്ണൻ, ലാൽ കൃഷ്ണ, സജി എസ്. തെക്കേൽ, സെബി പാറമുണ്ട എന്നിവർ ക്ലാസുകൾ നയിച്ചു.


മണ്ഡലം നേതാക്കളായ മുരളീധരൻ പി.ആർ., ദീപു സി.ജി., മനോജ് മാഞ്ചേരിയിൽ, ജയകുമാർ, സുരേഷ് ഏഴാച്ചേരി, ജയകൃഷ്ണൻ ഡി., പയസ് ടി. ജോസഫ്, സ്മിത വിനോദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം ന


ൽകി.


ജനത TV

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ