ഇലഞ്ഞി/എറണാകുളം: ഇലഞ്ഞി പൈങ്കുറ്റി അലാട്ടുകണ്ടം ഭാഗത്ത് രാത്രിയിൽ വീടിന്


 രാത്രിയിൽ വീടിന് പിന്നിൽ ഒളിച്ചിരുന്ന തമിഴ്നാട് സ്വദേശി പിടിയിൽ; നാട്ടുകാരുടെ സാഹസിക ഇടപെടൽ


ഇലഞ്ഞി/എറണാകുളം: ഇലഞ്ഞി പൈങ്കുറ്റി അലാട്ടുകണ്ടം ഭാഗത്ത് രാത്രിയിൽ വീടിന് പിന്നിൽ ഒളിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിന് കൈമാറി. ഞായറാഴ്ച രാത്രി 9.45-ഓടെയായിരുന്നു സംഭവം.


അലാട്ടുകണ്ടം കൊടുപ്പുറത്ത് മനുവിന്റെ വീട്ടിലെ അടുക്കള ജനലിന് സമീപം സംശയാസ്പദമായി ഒളിച്ചിരുന്ന യുവാവിനെ ആദ്യം ശ്രദ്ധയിൽപ്പെട്ടത് അയൽവാസിക്കാണ്. മോഷണശ്രമമാണെന്ന് സംശയിച്ച അയൽവാസികൾ യുവാവിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും വീട്ടുകാരെ ഫോണിലൂടെ വിവരം അറിയിക്കുകയും ചെയ്തു.


തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി യുവാവിനെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി പിടികൂടി. ചോദ്യം ചെയ്തപ്പോൾ തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം സ്വദേശിയാണെന്ന് യുവാവ് അറിയിച്ചു.


പിന്നീട് ഇയാളെ കൂത്താട്ടുകുളം പോലീസിന് കൈമാറി. യുവാവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ച് സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ