പാലാ–എറണാകുളം ബൈപാസ് ദേശീയപാതയിലൂടെ വികസിപ്പിക്കണം: അഡ്വ. ഷോൺ ജോർജ്
ജനത TV ന്യൂസ്
പാലാ–എറണാകുളം ബൈപാസ് ദേശീയപാതയിലൂടെ വികസിപ്പിക്കണം: അഡ്വ. ഷോൺ ജോർജ്
പാലാ–എറണാകുളം ബൈപാസ് ദേശീയപാതയായി വികസിപ്പിക്കണമെന്ന് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന മാതൃകയിൽ തന്നെ ഈ പദ്ധതിക്കും ആവശ്യമായ ഭൂമി ഏറ്റെടുത്ത് കേന്ദ്ര സർക്കാരിന് കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.
പാലാ–എറണാകുളം ബൈപാസ് യാഥാർഥ്യമായാൽ കോട്ടയം, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നും, പാലാ ഉൾപ്പെടെയുള്ള മലയോര മേഖലയിലെ വികസനത്തിന് വലിയ ഉത്തേജനമാകുമെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
ദേശീയപാത പദവി ലഭിക്കുന്നതിലൂടെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ആധുനിക നിലവാരത്തിലുള്ള റോഡ് വികസനം സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Janatha TV News
#Pala #Ernakulam #Bypass #ShoneGeorge #Kerala #JanathaTV

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ